Kerala

‘തൃക്കാക്കരയില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങും, കഴിയുമെങ്കില്‍ പുറത്താക്കട്ടെ’ ; വെല്ലുവിളിച്ച് കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങു മെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കു ന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞു.

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും.

അതേ സമയം ഒരു കോണ്‍ഗ്രസുകാരനായി തുടരും. ഞാന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് ആര്‍ക്കും പറയാ നാകില്ല. കോണ്‍ഗ്രസിന് കാഴ്ചപ്പാടും ചരിത്രമുമുണ്ട്. അതില്‍ മാറ്റമുണ്ടാകില്ല. കെ കരുണാകരന്‍ കോണ്‍ ഗ്രസ് വിട്ട് പോയി കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെ ആന്റണി ഇടത് ഭരണത്തില്‍ പങ്കാളി യുമായിട്ടുണ്ട്.വികസകാര്യ ത്തില്‍ കേരളം മുന്നോട്ട് പോകണം. അതിന് അന്ധമായ ഇടത് വിരോധം പുല ര്‍ത്തരുത്. തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപി സിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും കെ വി തോമസ് ചോദിച്ചു.തന്നെ നിരന്തരം വേട്ടയാടുകയാണ്. 2018 മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണിത്്. ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തു ണയ്ക്കുന്നത് രാഷ്ട്രീയം മാത്ര മായി കാണേണ്ടതില്ല. വികസനമാണ് ചര്‍ച്ചാവിഷയമാകേണ്ടത്. അക്കാര്യ ത്തി ല്‍ ഒരുമിച്ചുനില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ല. തന്നെ പുറത്താക്കാനുള്ള ശ്രമം 2018 മുതല്‍ആരംഭിച്ചതാണ്. അകത്തുള്ളവരെയെല്ലാം പുറത്താക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.