Breaking News

തൃക്കാക്കരയില്‍ അവിശ്വാസത്തെ അതിജീവിച്ച് അജിത തങ്കപ്പന്‍;കോവിഡ് ബാധിച്ച കൗണ്‍സിലറുള്‍പ്പെടെ എത്തിയിട്ടും ക്വാറം തികഞ്ഞില്ല,യുഡിഎഫ് ക്യാംപില്‍ ആഹ്ലാദം

43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 കൗണ്‍സിലര്‍മാര്‍ മാത്രം. ക്വാറം തികയാന്‍ വേണ്ടത് 22 പേരായിരുന്നു.കോവിഡ് രോഗിയായ ഇടതു കൗണ്‍സിലറുള്‍പ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തില്ല.

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ അവിശ്വാസത്തെ അതിജീവിച്ച് ചെയര്‍പേഴ്‌സന്‍ അജിത തങ്ക പ്പന്‍. ക്വാറം തികയാതിരുന്നതിനാല്‍ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കായി കൗ ണ്‍സില്‍ യോഗം ചേരാനായില്ല. 43 അംഗ കൗണ്‍സിലില്‍ 18 അംഗങ്ങള്‍ മാത്രമാണ് ഹാജരാ യത്. ക്വാറം തികയാന്‍ വേണ്ടിയുരുന്നത് 22 അംഗങ്ങളാണ്. കോവിഡ് ബാധിച്ച ഇടതു വനിത കൗണ്‍സി ലര്‍ പിപിഇ കിറ്റ് ധരിച്ച് യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല. നാല് സ്വതന്ത്ര കൗണ്‍സിലര്‍ മാരും യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്ന താണ് അവിശ്വാസം പരാജയപ്പെടാന്‍ കാരണം.

അവസാന നിമിഷംവരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് തൃക്കാക്കര നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്. യുഡിഎഫിനെ പിന്തുണക്കുന്ന സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ അവസാന മണിക്കൂര്‍ വരെ ഇടത് നേതാക്കള്‍ കൊണ്ട് പിടിച്ച ശ്രമം നടത്തിയെങ്കി ലും വിജയിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന യുഡി എഫ് അംഗങ്ങളും വിപ്പ് സ്വീകരി ച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്.

വിപ് സ്വീകരിക്കാതെ ഇടഞ്ഞു നിന്ന മൂന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരായിരുന്നു കഴിഞ്ഞ രാത്രി വരെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വം ഇട പെട്ട് മൂന്നുപേരെയും അനുനയിപിച്ച് ഒപ്പം ചേര്‍ത്തതോ ടെ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് ക്യംപും ചെയ്യര്‍പേര്‍സണ്‍ അജിത തങ്കപ്പ നും. വിപ്പ് കൈപ്പറ്റാതെ ഇടഞ്ഞുനിന്ന നാല് എ വിഭാഗം കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് നേതൃത്വ ത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അജിതാ തങ്കനെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച വിപ്പു കൈപ്പറ്റി.

പണക്കിഴി വിവാദത്തിന് പിന്നാലെയായിരുന്നു യു.ഡി.എഫ് അംഗമായ നഗരസഭ അധ്യക്ഷയ്‌ക്കെ തിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡി എഫിനൊപ്പമാണ്. മറ്റ് നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.