Breaking News

തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 15,000 കവിഞ്ഞു; സഹായദൗത്യവുമായി ഇന്ത്യ

ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കവി ഞ്ഞു. മൊത്തം 15,383 മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മാത്രം 12,391 പേരും സിറിയ യില്‍ 2,992 പേരും മരിച്ചു

അങ്കാറ/അലെപ്പോ : ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കവി ഞ്ഞു. മൊത്തം 15,383 മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മാത്രം 12,391 പേരും സിറിയയില്‍ 2,992 പേരും മരിച്ചു.

അതിനിടെ ദുരന്തം സംഭവിച്ചയുടനെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്നങ്ങളുണ്ടായതായി തുര്‍ ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമ്മതിച്ചു. ഇപ്പോള്‍ സ്ഥി തി നിയന്ത്രണവിധേയമാണെന്നും ഇതുപോലുള്ള ദുരന്തത്തിന് മുന്‍കൂട്ടി സജ്ജമായിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുര ന്തം ഏറെയുണ്ടായ കഹ്റമന്‍മറാസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഉര്‍ദുഗാനാണ് ഇതിന് ഏക ഉത്തരവാദിയെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് കെമാല്‍ കിലിച്ദാരോഗ്ലു പറഞ്ഞിരുന്നു. ഇതുപോലുള്ള ദുരന്ത വേളകളില്‍ എല്ലാവരും ഒരിമിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ താത്പര്യത്തി ന് മോശം പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഉര്‍ദുഗാന്‍ മറുപടി നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ എ ത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും ക്ഷോഭിച്ചിരുന്നു.

സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ സങ്കീര്‍ണമാണ്. പതിറ്റാണ്ട് നീണ്ട പോരാട്ടത്തില്‍ രാജ്യ ത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിട്ടുണ്ട്. തുര്‍ക്കി- സിറിയ അതിര്‍ത്തിയായ ബാബ് അല്‍ ഹവ അടച്ചിട്ടിരിക്കുകയാണ്. ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നതാണ് പ്രശ്നം. രണ്ട് അതിര്‍ത്തികള്‍ തുറ ക്കാനുള്ള ഒരുക്കത്തിലാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണെ ന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷപ്പെട്ടെത്തിയ ആയിരങ്ങള്‍ക്ക് ഭ ക്ഷണം, വെള്ളം, കാലാവസ്ഥ യെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരങ്ങ ളാണ് ഭവനരഹിതരായത്. ഒമ്പതിനായിരത്തോളം വരുന്ന സൈനികര്‍ക്ക് പുറമേ പന്ത്രണ്ടായിരത്തിലധി കം വരുന്ന രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളത്. വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ദുരിതാ ശ്വാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ അവയെത്തിക്കാന്‍ കഴി യാത്തവിധം കാലാവസ്ഥ പ്രതികൂലമാണ്.

എന്നാല്‍, തങ്ങള്‍ക്ക് യാതൊരു സഹായവും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് സിറിയയിലെ രക്ഷാപ്രവര്‍ ത്തന രംഗത്ത് സജീവമായ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍ മറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈജി പ്തില്‍ നിന്നുള്ള ഇരുപതംഗ സംഘം മാത്രമാണ് സഹായത്തിനുള്ളതെന്നാണ് ഇവര്‍ പറയുന്നത്. യൂറോപ്യ ന്‍ യൂനിയന്റെ സഹായം സിറിയ തേടിയിട്ടുണ്ട്. 250 ഓളം സ്‌കൂളുകളാണ് സിറിയയില്‍ തക ര്‍ന്നത്. ഹല ബ്, ഇദ്ലിബ്, ത്വര്‍ത്വൂസ്, ലദ്ഖായ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.