കല്‍ക്കരി ഖനിയിലെ തൊഴിലാളികളായ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ് കൊ ല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോ കള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു
കൊഹിമ:നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാ ണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാ ണ് സൂചന.ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തര വിട്ടു.
കല്‍ക്കരി ഖനിയിലെ തൊഴിലാളികളായ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇന്ന ലെ വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ വീട്ടി ലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ട്ര ക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഗ്രാമത്തില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് കല്‍ക്കരി ഖനി.തൊഴിലാളികള്‍ എല്ലാ ശനിയാഴ്ചയും വീട്ടില്‍ വരും, ഞായറാഴ്ച കുടും ബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങു മ്പോഴാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശനി യാഴ്ച വൈകീട്ട് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഞായറാഴ്ച രാവിലെ ഏഴ് പേര്‍ കൂടി മരണത്തി ന് കീഴടങ്ങിയതായും കൊന്യാക് ഗോത്ര നേതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗോത്ര നേതാക്കള്‍ പ്രതികരിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറി യതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,മുഖ്യമന്ത്രി നെഫ്യു റിയോ എന്നിവര്‍ പ്രതികരിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.