കോഴിക്കോട് : യാത്രക്കാരുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും, പരാതികളും റെയിൽവേ അധികാരികളിൽ യഥാസമയം ഉന്നയിക്കുന്നതിന്നും, ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും, ഒരു വർഷമായി മുടങ്ങിയ ദേശീയ – സോണൽ – ഡിവിഷൻ സ്റ്റേഷൻ തല റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കണം.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട തീവണ്ടി യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് പാസഞ്ചർ-മെമു മിനിമം നിരക്കും, പ്ലാറ്റ്ഫോം പ്രവേശന നിരക്കും പത്തു രൂപയിൽ നിന്ന് മൂന്നിരട്ടി വർധിപ്പിച്ച് 30 രൂപയാക്കി ഉയർത്തിയത്. 36 പാസഞ്ചർ – മെമു ട്രെയിനുകൾ എക്സ്പ്രസ് സുകൾ ആക്കിയതിനാൽ 35 – 40 രൂപ ടിക്കറ്റിനു പുറമേ റിസർവേഷൻ ചാർജും കൊടുത്താണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. തീവണ്ടികൾ സ്വകാര്യവൽക്കരിക്കുമ്പോൾ സൗകര്യങ്ങളും, ആനുകൂല്യങ്ങളും നിഷേധിക്കുകയും, നിരക്കുകൾ പിന്നെയും ഭീമമായി വർദ്ധിക്കും. സ്ഥിരം യാത്രക്കാർക്ക് ഇപ്പോൾ തന്നെ സീസൺ ടിക്കറ്റും, മുതിർന്ന പൗരന്മാർക്ക് ഇളവും അനുവദിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവില യാത്ര ചെലവുകൾ ഉൾപ്പെടെ ഉയർത്തി സാധാരണക്കാരിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു. എന്നാൽ അവർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനും ഇളവുകൾ നൽകുന്നതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ ഉൽപ്പന്ന വില എംആർപി രേഖപ്പെടുത്തി നിയന്ത്രിക്കാനും, അധിക നിരക്ക് ഈടാക്കിയാൽ കർശന നടപടികൾക്ക് നിയമങ്ങളുണ്ട്. ഈ സാഹചര്യത്തിലും കോവിഡാനന്തര കാലത്ത് ചിലവ് ചുരുക്കി യാത്രകൾ നടത്തുന്നതിനും അമിത നിരക്ക് വർധനയ്ക്ക് അറുതി വരുത്തുന്നതിനും ട്രായി ( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ), വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ( കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ) മാതൃകയിൽ വ്യോമ – റെയിൽ – വാട്ടർ – റോഡ് – യാത്ര ടിക്കറ്റ് നിരക്കുകളും, ഇന്ധനവില നിർണയിക്കുന്നതിനും, ഗുണഭോക്താക്കൾക്ക് മികച്ച സേവനം ലഭിക്കുന്നതിനും അതോറിറ്റി/കമ്മീഷൻ രൂപീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി .അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഡി ആർ യു സി സി അംഗവും, കൺവീനർമാരുമായ സൺഷൈൻ ഷൊർണൂർ, പി.ഐ.അജയൻ എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
ഈ ആവശ്യം റെയിൽവേ മന്ത്രാലയത്തിലും, റെയിൽവേ ബോർഡിലും, മറ്റു ബന്ധപ്പെട്ടവരിലും നിവേദനം നല്കി സമ്മർദ്ദം ചെലുത്താൻ കോൺഫെഡറേഷൻ വൈസ് ചെയർമാനും ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സി..ചന്ദ്രൻ, കോൺഫെഡറേഷൻ റെയിൽവേ ലൈസൻ ഓഫീസർ റിട്ടയേർഡ് കേണൽ ആർ. കെ ജഗോട്ട വി എസ് എം നെയും കോൺഫെഡറേഷൻ ചുമതലപ്പെടുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.