ന്യൂഡൽഹി : ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ 200 രൂപ ദിവസക്കൂലിക്കാണ് വിവരങ്ങൾ കൈമാറിയിരുന്നത്. ഇപ്രകാരം 42,000 രൂപയാണ് ഇയാൾ പാക്ക് ഏജന്റിൽ നിന്ന് കൈപ്പറ്റിയത്.
ഫെയ്സ്ബുക്കിലൂടെയാണ് പാക്കിസ്ഥാൻ ഏജന്റ് അസിമയെ ദിപേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാളുടെ നിർദേശപ്രകാരം തുറമുഖത്തെ തന്ത്രപ്രധാന വിവരങ്ങളും ഫോട്ടോകളും ശേഖരിക്കുകയും കൈമാറുകയുമായിരുന്നു. ഇന്ത്യൻ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ കൂടുതലും കൈമാറിയിരുന്നത്. വാട്സാപ്പിലൂടെ തീരസംരക്ഷണസേനയുടെ കപ്പലുകളുടെ വിഡിയോകളും ഇയാൾ അയച്ചുനൽകിയിരുന്നു.
‘‘ഓഖയിൽ നിന്നുള്ള ഒരാൾ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി വാട്ട്‌സാപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷത്തിൽ ദിപേഷ് പിടിയിലായി. ദിപേഷ് സമ്പർക്കം പുലർത്തിയിരുന്ന നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.’’–ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഓഫിസർ കെ.സിദ്ധാർഥ് പറഞ്ഞു. അക്കൗണ്ടില്ലാത്തതിനാൽ പണം ദിപേഷിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. വെൽഡിങ് ജോലിക്കുള്ള പണമാണെന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞിരുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.