Kerala

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രി കള്ളം മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയിട്ടും പറ്റാതെ വന്നപ്പോഴാണ് കരാര്‍ റദ്ദാക്കിയത്. ശരിയായ കാര്യങ്ങളാണ് ചെയ്തതെങ്കില്‍ സര്‍ക്കാരിന് സത്യം പറഞ്ഞാല്‍ പോരേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴി തുറക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നല്‍കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് എം. വിന്‍സെന്റ് എം.എല്‍.എ വിഴിഞ്ഞം കടപ്പുറത്ത് സത്യാഗ്രഹം അനുഷ്ഠിച്ചത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തിയ സത്യാഗ്രഹ സമരത്തില്‍ ശശി തരൂര്‍ എം.പി സമാപന പ്രസംഗം നടത്തി. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സമരത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.