Home

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍

അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തി ല്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജീവ നക്കാരിയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല പാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

തിരുവനന്തപുരം: അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഞായറാഴ്ച രാവി ലെ 11 മണിയോടെ ചെടിക്കടയിലേക്ക് കയറിയ ആള്‍ 20 മിനിറ്റിനകം തിരികെ വരുന്ന ദൃശ്യങ്ങളാണ് പൊ ലീസിന് ലഭിച്ചിരിക്കുന്നത്.

കടയില്‍ നിന്ന് തിരിച്ചിറങ്ങിയ ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരി ക്കുന്ന സാക്ഷി മൊഴി.എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയാണെന്ന് ഉറപ്പിക്കാത്തതിനാലാണ് ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതെന്ന് പൊലീസ് പറഞ്ഞു.

അമ്പലമുക്കില്‍ കഴിഞ്ഞ ഞാറാഴ്ചയാണ് വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവധിയായി ട്ടും ചെടികള്‍ക്ക് വെ ള്ളമൊഴിക്കാനാണ് വിനീത എത്തിയത്. 11 മണി വരെ സമീപവാസികള്‍ വിനീതയെ പുറത്തു കണ്ടിരുന്നു. കൊല്ലപ്പെട്ട വിനീത വിജയന്റെ ഫോണ്‍ രേ ഖകള്‍ പരിശോധിച്ചതില്‍ അസ്വാഭാവി കതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. വിനീതയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തി ന്റെ നിഗമനം.

നഴ്‌സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതി യിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിക്കുകയായിരുന്നു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ ഉടമയെ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊ രു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്‌സറിയുടെ ഇടത് വ ശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്.

കൊലയ്ക്കുശേഷം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവര്‍ രക്ഷ പ്പെട്ടതെന്നാണ് സംശയം. ഞായര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീ സ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.