Categories: IndiaKeralaNews

തിരുവനന്തപുരത്ത് ഊബറിന്‍റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചു

Web Desk
തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വീസ് വീണ്ടും തുടങ്ങിയതോടെ തിരുവനന്തപുരത്ത് ഊബറിന്‍റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചു. ഊബര്‍ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ് എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകും. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ഊബര്‍ ഉറപ്പു നല്‍കുന്നു.
ഇന്ത്യയിലുടീളം എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഡ്രൈവര്‍മാര്‍ക്ക് വരുമാനത്തിനുള്ള അവസരം ഒരുക്കുമെന്നും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ തന്നെ ശുചിത്വവും സുരക്ഷയും ഒരുക്കുന്നതിനായി ഊബര്‍ എയര്‍പോര്‍ട്ട് ്അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഊബര്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ദക്ഷിണേന്ത്യ റൈഡ് ഷെയറിങ് മേധാവി രാതുല്‍ ഘോഷ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഊബര്‍ നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊണ്ടുവരുന്നു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ബന്ധമുള്ള ഗോ ഓണ്‍ലൈന്‍ ചെക്ക് ലിസ്റ്റ്, ട്രിപ്പിനു മുമ്പെ ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫിയിലൂടെയുള്ള മാസ്‌ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്.
ഈ ശ്രമങ്ങള്‍ക്ക് പിന്തുണയായി മൂന്നുലക്ഷം മാസ്‌ക്കുകളും രണ്ടുലക്ഷം കുപ്പി സാനിറ്റൈസറുകളും ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ഊബര്‍ സൗജന്യമായി വിതരണം ചെയ്തു
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.