Breaking News

തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ച്ചത്തേയ്ക്ക് ട്രിപ്പിൾ ലോക് ഡൗൺ

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ പരിധിയിൽ ആണ് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത്
സമ്പർക്ക രോഗ വ്യാപന സാധ്യത ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഈ കടുത്ത നിയന്ത്രണം. ഇന്ന് മാത്രം നഗരത്തിൽ ഇരുപതിലധികം പേർക്ക് സമ്പർക്കം രോഗമുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗമുണ്ടായവരുടെ വിവരം*
1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
3. മണക്കാട് സ്വദേശി44 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി.
4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൾ.
5. പൂന്തുറ സ്വദേശി 15 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൻ.
6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
8. ഉച്ചക്കട സ്വദേശി 12 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
9. ഉച്ചക്കട സ്വദേശി 2 വയസുകാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
10. പുല്ലുവിള സ്വദേശി 42 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.
11. വള്ളക്കടവ് സ്വദേശി 65 കാരൻ. ഉറവിടം വ്യക്തമല്ല.
12. പൂന്തുറ സ്വദേശി 36 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.
13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.
14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലെ അധ്യാപിക.
15. വഞ്ചിയൂർ സ്വദേശി 62 കാരൻ. പടിഞ്ഞാറേക്കോട്ട-എയർപോർട്ട് റോഡിൽ മിൽമ ബൂത്ത് നടത്തുന്നു.
16. മുട്ടത്തറ സ്വദേശി 29 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
17. മണക്കാട് സ്വദേശി 51 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരൻ.
18. മണക്കാട് സ്വദേശി 29 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകൻ. ഈ വ്യക്തിയും കുമരിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിവരുന്നു.
19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്.
20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ്.
21. മണക്കാട് സ്വദേശി 70 കാരൻ. ആറ്റുകാൽ-മണക്കാട് റോഡിൽ ചായക്കട നടത്തുന്നു.
22. മുട്ടത്തറ സ്വദേശി 46 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.