കൊച്ചി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ കേരളത്തിൽനിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. തിരുനെൽവേലി ജില്ലയിലെ 6 ഇടങ്ങളിലായി തള്ളിയ മാലിന്യം വിവാദത്തെ തുടർന്ന് കേരളത്തിൽ തിരികെ എത്തിച്ചിരുന്നു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം നൽകിയത്.
കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ 6 കേസുകൾ തമിഴ്നാട് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.