Breaking News

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു ; വിടവാങ്ങിയത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍

നിരവധി മലയാളം ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു

കോട്ടയം : നിരവധി മലയാളം ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീ സ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശു പത്രിയി ലായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ ആദ്ദേഹത്തെ ഉടന്‍ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1957 ഒക്ടോബര്‍ 29ന് എം.എന്‍. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരിലാണ് ഡെന്നീസ് ജോസഫ് ജനിച്ചത്. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളി ലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.

ഒട്ടനവധി ഹിറ്റ് സിനിമകളില്‍ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു. കട്ട് കട്ട് എന്ന സിനിമ വാരികയുടെ സബ് എഡിറ്റര്‍ ആയിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. 1985ല്‍ ജോസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ഈറന്‍സന്ധ്യ’യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേ ക്ക് കടന്നു വരുന്നത്. പിന്നീട് 80കളിലെയും 90കളിലെയും നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതി.

മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ശ്യാമ, ചെപ്പ്, ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കിഴക്കന്‍ പത്രോസ്, ആകാശദൂത്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ മറ്റു പ്രധാന ചിത്രങ്ങള്‍. മനുവങ്കിള്‍, അഥര്‍വ്വം, തുടര്‍ ക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകര്‍ക്കൊപ്പമായിരുന്നു ഹിറ്റ് സിനിമകള്‍ ഒരുക്കിയത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയതില്‍ ഡെന്നീസ് ജോസഫിന്റെ തിരക്കഥകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.നിറക്കൂട്ട് (1985), രാജാവിന്റെ മകന്‍ (1986), ശ്യാമ (1986), ന്യൂഡല്‍ഹി (1987), നമ്പര്‍ 20 മദ്രാസ് മെയില്‍ (1990),കോട്ടയം കുഞ്ഞച്ചന്‍ (1990), ആകാശദൂത് (1993), പാളയം (1994), എഫ്.ഐ.ആര്‍ (1999) തുടങ്ങിയവ ഡെന്നീസ് ജോസഫിന്റെ ഹിറ്റ് സിനിമകളില്‍ ചിലതാണ്.

മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മനു അങ്കിള്‍ അടക്കം അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനി ലീനയാണു് ഭാര്യ. മക്കള്‍ റോസി, അബി.’,

മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം.

കാഞ്ഞിരപ്പള്ളി സ്വദേശിനി ലീനയാണു ഭാര്യ. മക്കള്‍: എലിസബത്ത് (ഓസ്‌ട്രേലിയ), റോസി, ജോസ്. സഹോദരങ്ങള്‍: നീന ജെയിംസ്, ലിസ ബേബി തോമസ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.