തായിഫ് : തായിഫിൽ ‘ബട്ടർഫ്ലൈ ഡോം’ പദ്ധതി സ്ഥാപിക്കുന്നതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എൻ്റർടൈൻമെൻ്റ്
കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താകും “യുലിസസ് ബട്ടർഫ്ലൈ ഗാർഡൻസ്” നിർമ്മിക്കുക.
ഹോളോഗ്രാം ഹാൾ, ബട്ടർഫ്ലൈ എക്സിബിഷൻ, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ഡോം, 2,827 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 60 മീറ്റർ വ്യാസവും 23 മീറ്റർ ഉയരവുംമുള്ള പൂന്തോട്ടവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് സസ്യങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ എന്നിവയുടെ സങ്കേതമായിരിക്കും.
സന്ദർശകരുടെ സുഖസൗകര്യങ്ങൾക്കായി ഒരു കോഫി ലോഞ്ച്, വിവിധ പരിപാടികൾക്കും വിനോദ പ്രവർത്തനങ്ങൾക്കുമായി സ്റ്റെജ്, കൂടാതെ ഔട്ട്ഡോർ ഗാർഡനുകളും 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്ലാസ് ഡോമിന് ചുറ്റുമുള്ള സവിശേഷമായ പാരിസ്ഥിതിക തടാകവും പ്രോജക്ടിലുണ്ട്.
തടാകം രൂപകൽപന ചെയ്തിരിക്കുന്നത് 1,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്. സന്ദർശകർക്ക് ഇവിടെ ബോട്ടുകളിലാണ് സന്ദർശിക്കാനാകുക.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.