കൊച്ചി : സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഇന്ന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും.
ഏറ്റുമാനൂരില്‍ സ്വതന്ത്ര്യയായി മത്സരിക്കുന്ന കാര്യം തള്ളാതെയാണ് ലതിക സുഭാഷിന്റെ പ്രതികരണം. ഏറ്റുമാനൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മറ്റൊരു സീറ്റില്‍ മത്സരിക്കില്ലെന്ന് ലതിക സുഭാഷ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ തലമുണ്ഡനം ചെയ്തതെന്നും ലതിസുഭാഷ് പ്രതികരിച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷമാര്‍ പൊതുവെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഗണിക്കപ്പെടാറുണ്ടെങ്കിലും ലതിക സുഭാഷ് ഒഴിവാക്കപ്പെടുകയായിരുന്നെന്നും വിഎസിനെതിരെ ഉള്‍പ്പെടെ മത്സരിച്ചിട്ടുള്ള ആളാണ് താനെന്നും ലതിക സുഭാഷ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവിന്റെതുള്‍പ്പെടെ താന്‍ നല്‍കിയ പേരുകളൊന്നും കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്നും കെപിസിസി നേതാക്കള്‍ തന്റെ ഫോണ്‍കോളുകള്‍ പോലും എടുത്തിരുന്നില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.