തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 45 വയസ്സ് . പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറുടെ അപൂർവരാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. ശിവാജി റാവു ഗയ്ക്ക് വാദ് എന്ന പേരിൽ മറാത്ത വംശജനായ രജനീകാന്ത് കർണ്ണാടകയിലാണ് ജനിച്ചത്. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായ രജനീകാന്ത് തന്റെ സിനിമയോടുള്ള ഭ്രമം മൂലം തൊഴിൽ ഉപേക്ഷിച്ച് അഭിനയ ജീവിതത്തിനായി ചെന്നൈയിൽ എത്തുകയായിരുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്നും പിന്നീട് തമിഴ് മക്കളുടെ കൺ കണ്ട ദൈവം എന്ന പദവിയിലേക്കുള്ള യാത്ര ചരിത്രത്തിന്റെ ഭാഗമാണ്.
1975-ൽ അരങ്ങേറിയ രജനി 1978-79 കാലഘട്ടമായപ്പോഴേക്കും തിരക്കേറിയ നടനായി മാറി. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ലഭ്യമായ പ്രശസ്തി രജനിയിലെ വ്യക്തിയുടെ അച്ചടക്കത്തെ പ്രതികൂലമായി ബാധിച്ചു. ലഹരിക്കടിമപ്പെട്ട് അതി വൈകാരികതയോടെയുള്ള പെരുമാറ്റങ്ങൾ രജനിയെ പെട്ടെന്ന് തന്നെ കുപ്രസിദ്ധനാക്കി. സിനിമാഭിനയം നിർത്തുന്നതിനെക്കുറിച്ച് പോലും ആ കാലഘട്ടത്തിൽ അദ്ദേഹം ഗൗരവമായി ആലോചിക്കുകയുണ്ടായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടത്തിൽ ഗുരുസ്ഥാനീയനായ കെ.ബാലചന്ദർ ഇടപെടേണ്ടി വന്നു. അദ്ദേഹത്തിന്റെ നിർദേശ്ശ പ്രകാരം രജനിയുടെ സുഹൃത്തും സഹനടിയുമായ ശ്രീപ്രിയയുടെ അഭ്യർത്ഥന കണക്കിലെടുത്ത് രജനി തന്റെ ശീലങ്ങളിൽ മാറ്റം വരുത്തുകയും അച്ചടക്കമുള്ള ജീവിത ശൈലിയിലേക്ക് തിരിച്ച് വരികയും ചെയ്തു.
MGR-ന്റെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് വന്ന ശൂന്യതയിലേക്കായിരുന്നു രജനിയുടെ കാൽവയ്പ്. 80-കൾ മുഴുവൻ ആക്ഷൻ ഹീറോ പരിവേഷത്തോടെ വന്ന ഫോർമുല ചിത്രങ്ങൾ രജനിയുടെ താരമൂല്യം ഊട്ടിയുറപ്പിച്ചു. സുഹൃത്തും സമകാലികനും ശക്തനായ എതിരാളിയുമായിരുന്ന കമലാഹാസനാകട്ടെ ഫോർമുല ചിത്രങ്ങളോട് പതിയെ മുഖം തിരിക്കുകയും പരീക്ഷണ ചിത്രങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുകയും ചെയ്തു. 90-കളോടെ കമൽ പൂർണ്ണമായും തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോൾ രജനിയാകട്ടെ മാസ്സ് ഹീറോ എന്ന പദവിയിലേക്ക് എത്തപ്പെടുകയായിരുന്നു. ദളപതിയും അണ്ണാമലൈയും ഈ മാറ്റത്തിന് ഉണർവ്വേകി.
പാൻ ഇന്ത്യൻ താരമായി വിലസുമ്പോഴാണ് രജനിയിലെ നടന് തിളക്കമേകാനും താരത്തിന് മങ്ങലേൽക്കാനും ഇടയാക്കിയ രണ്ട് ചിത്രങ്ങൾ വരുന്നത്. ഇരു ചിത്രങ്ങളുടെയും സംവിധായകൻ ഒരാൾ തന്നെയായിരുന്നു ; പാ. രഞ്ജിത് .
മുള്ളും മലരിലും നെട്രിക്കണ്ണിലും കണ്ട പ്രതിഭാവിലാസം കൈമോശം വന്നിട്ടില്ലെന്ന് ഈ രണ്ട് ചിത്രങ്ങളിലൂടെ രജനി തെളിയിച്ചു.വ്യവസ്ഥാപിത രീതിക്ക് വിരുദ്ധമായ രൂപവും ഭാവവും പാത്രസൃഷ്ടിയുമായിരുന്നു ആദ്യ കാലഘട്ടങ്ങളിലെ രജനി കഥാപാത്രങ്ങൾക്ക് . സൂപ്പർ താരപദവിയുടെ ലഭ്യത രജനിയിലെ നടന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. വരും കാല പ്രൊജക്റ്റുകൾ രജനിയുടെ താരമൂല്യത്തെ ഇനിയുമുയർത്തിയേക്കാം. പക്ഷേ രജനിയെന്ന നടനെ പരാമർശിക്കുമ്പോൾ കാലയും കബാലിയും ഒഴിവാക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം.
നടത്തത്തിലും, വാക്കിലും, നോക്കിലും എല്ലാം രജനി സ്റ്റൈൽ ഒരു ബ്രാൻഡാണ്. ആർക്കും അനുകരിക്കാൻ പറ്റാത്ത എന്തോ ചിലതു രജനീകാന്തിന് മാത്രം സ്വന്തം. 45 വർഷമായി രജനികാന്ത് സിനിമയിൽ വിലസുന്നു. 5 വയസുള്ള കുട്ടി മുതൽ 100 വയസ്സുള്ളവർ വരെ കട്ട രജനി ഫാൻസാണ്. അത് ഇന്ത്യയിൽ ആയാലും, ജപ്പാനിൽ ആയാലും ഒരേപോലെയാണ്… അതാണ് തലൈവർ മാജിക്…!!!
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.