Home

തലശേരിയില്‍ ബിജെപി പത്രിക തള്ളിയ സംഭവം ; യുഡിഎഫ് ബിജെപി വോട്ടുകച്ചവടത്തിന് തെളിവ് : എം.വി ജയരാജന്‍

തലശേരിയില്‍ മറ്റു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതു പോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളിയത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തളളി. ഇത് എങ്ങനെ സംഭവിച്ചു എന്ന് ബിജെപി വ്യക്തമാക്കണം

കണ്ണൂര്‍ : തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അന്തര്‍ധാര യാണ് മറനീക്കി പുറത്തുവരുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. അശ്രദ്ധമൂലമുണ്ടായ പിഴവാണു നാമനിര്‍ദേശ പട്ടിക തളളാന്‍ ഇടയാക്കിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശേരിയില്‍ മറ്റു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതു പോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളിയത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തളളി. ഇത് എങ്ങനെ സംഭവിച്ചു എന്ന് ബിജെപി വ്യക്തമാക്കണം.

കണ്ണൂര്‍ ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഫോം എയും ബിയും ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ ശരിയായ വിധത്തില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം ആധികാരിക പത്രം സമര്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമര്‍പ്പിച്ചില്ല. മറ്റുമണ്ഡലങ്ങളില്‍ ശരിയായ വിധത്തില്‍ സമര്‍പ്പിക്കാമെങ്കില്‍ തലശ്ശേരിയിലും സമര്‍പ്പിക്കാമല്ലോ- ജയരാജന്‍ ചോദിക്കുന്നു.

ഇത് സംബന്ധിച്ച് ബിജെപി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുളള അവകാശം ബിജപിക്കും സ്ഥാനാര്‍ഥിക്കും ഉണ്ട്. എന്നാല്‍ തങ്ങളുടെ നോമിനേഷന്‍ തളളാന്‍ ഇടവരുത്തുന്ന വിധത്തില്‍ ഒരു നോമിനേഷന്‍ സമര്‍പ്പിക്കുക എന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.