ദുബൈ : ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ അധികൃ തര്‍. നിയമം ലംഘിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി എട്ട് യാത്രക്കാര്‍ക്കാണ് ഇത്തരം വിമാന ങ്ങളില്‍ യുഎഇയില്‍ എത്താന്‍ കഴിയുക. എന്നാല്‍ പല ട്രാവല്‍ ഏജന്‍സികളും യാത്രാക്കാരില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഈടാക്കിയാണ് ചാര്‍ട്ടേട് വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കു ന്നതായി പരിശോധനയില്‍ കണ്ടെത്തി.
ചാര്‍ട്ടേട് വിമാനങ്ങളില്‍ സീറ്റ് അടിസ്ഥാനത്തില്‍ ഓരോ യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുക ഈടാ ക്കി സര്‍വീസ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ചാര്‍ട്ടേട് വിമാനങ്ങള്‍ സ്വകാര്യ, ബിസിനസ് ആവശ്യങ്ങള്‍ മാത്രം ഉപയോഗിക്കണ മെന്നാണ് നിബന്ധന. അതായത് ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പുറപ്പെടുവിച്ച നിര്‍ദേശം അധികൃതര്‍ കര്‍ശനമാക്കി. 35ല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ ചാര്‍ട്ടേട് സര്‍വീസുകള്‍ക്ക് ഉപയോഗിക്കരുതെന്ന് യുഎഇ അധികൃതര്‍ നിര്‍ദേശം നല്‍കി.
എട്ട് പേരില്‍ കൂടുതല്‍ ആളുകളുമായി വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും അതോറിറ്റി നിര്‍ദേശിച്ചു. തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷന്‍ അധികൃതരുടെ നിലപാട്. യാത്രാവിലക്ക് നിലവില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് അടിയന്തരമായി യുഇയിലെ ത്തേണ്ടവര്‍ ആശ്രയിക്കുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളെയാണ്. ടിക്കറ്റിനായി വന്‍തുക മുടക്കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും ഇതോടെ ഇത്തരം വിമാനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.
അതെസമയം ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടി യത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലുണ്ടായിരുന്നവര്‍ക്ക് മറ്റ് രാജ്യങ്ങള്‍ വഴിയും യുഎഇയി ലെത്താനാകില്ല. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യ ത്തിലാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനി യായ എയര്‍ എമിറേറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 25 മുതലാണ് യാത്രാവിലക്ക് നിലവില്‍ വന്നത്. യുഎഇ സ്വദേശികള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും യാത്രാ വിലക്ക് ബാധകമല്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.