ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് വിട നല്‍കി രാജ്യം. പൂര്‍ണ ഔദ്യോഗിക ബ ഹുമതികളോടെ മുംബൈയിലെ ശിവാജി പാര്‍ക്കിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കമുള്ള പ്രമുഖ ര്‍ ശിവാജി പാര്‍ക്കിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു
മുംബൈ : സംഗീത സ്വരമാധുരിയില്‍ തലമുറകളെ ആനന്ദിപ്പിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക ര്‍ക്ക് വിട നല്‍കി രാജ്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ ശിവാജി പാര്‍ക്കിലായി രുന്നു സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്ക മുള്ള പ്രമുഖര്‍ ശിവാജി പാര്‍ക്കിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
വൈകിട്ട് ആറേ കാലിനാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. ശിവാജി പാര്‍ക്കിലെത്തിയ മോ ദി ഭൗതിക ശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നിറകണ്ണുകളോടെ ആയിരങ്ങള്‍ പ്രിയഗായികയ്ക്ക് യാത്രാ മൊഴി നല്‍കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ കപൂര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശരദ് പവാര്‍, ആ ദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതിക ശരീ രത്തില്‍ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ജാവേദ് അക്തര്‍, സഞ്ജയ് ലീല ബന്‍സാലി അട ക്കം പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്ര യായി ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അ ന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ശിവാജി പാര്‍ക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി.
ഞായറാഴ്ച രാവിലെയായിരുന്നു ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജ നുവരി എട്ട് മുതല്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടി രുന്നെങ്കിലും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നില വഷളായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റി ലേറ്ററിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ മാറ്റം വന്നതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഐസിയു വില്‍ നിന്ന് മാറ്റിയത്. എന്നാല്‍ ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.