ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഹൈ ദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറില്‍ വിജയലക്ഷ്മിയെയാണ്(35) വീട്ടി ല്‍ തൂങ്ങിമരിച്ചത്
ഹൈദരാബാദ്: തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊ ന്ത് ഭാര്യ ആത്മഹത്യ ചെയ്തു.ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറി ല്‍ വിജയലക്ഷ്മിയെയാണ്(35) വീട്ടില്‍ തൂങ്ങിമരിച്ചത്.
ഭര്‍ത്താവ് ശ്രീനിവാസനും രണ്ടു കുട്ടികളോടൊപ്പം താമസിച്ചു വരികയായിരുന്നു വിജലക്ഷ്മി. സാരികളു ടേയും ബ്ലൗസിന്റേയും വില്‍പ്പന നടത്തുന്ന ഭര്‍ത്താവ് ശ്രീനിവാസ് വീട്ടില്‍ നിന്നു തന്നെ ബ്ലൗസുകള്‍ ത യ്ച്ച് നല്‍കുകയും ചെയ്യും. കഴിഞ്ഞ ദിവസം ശ്രീനിവാസ് യുവതിക്കായി ഒരു ബ്ലൗസ് തയ്ച്ച് നല്‍കി. എ ന്നാല്‍ യുവതിക്ക് ഡിസൈന്‍ ഇഷ്ടമായില്ല. തുടര്‍ന്ന് രണ്ടാമത് ബ്ലൗസ് തയ്ച്ച് നല്‍കാന്‍ ആവശ്യപ്പെട്ടെ ങ്കിലും ഭര്‍ത്താവ സമ്മതിച്ചില്ല. ഇതേ ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു.തന്റെ ഇഷ്ടത്തിന് അനുസരിച്ച് ബ്ലൗസ് റീസ്റ്റിച്ച് ചെയ്ത് നല്‍കണമെന്ന ആവശ്യം ശ്രീനിവാസ് നിരസിച്ചതാണ് ആത്മഹത്യ യിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വൈകീട്ട് സ്‌കൂളില്‍ നിന്ന് തിരിച്ചു വന്ന കുട്ടികളാണ് കിടപ്പുമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുട്ടിക ള്‍ ശ്രീനിവാസനെ വിവരം അറിയിച്ചു. വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം വിജയലക്ഷ്മിയെ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍പും വഴക്കിടുമ്പോള്‍ വിജയലക്ഷ്മി ഇത്തരത്തില്‍ മുറി പൂട്ടി ഒറ്റക്കിരിക്കാറുണ്ടെന്നും അതുകൊണ്ടാണ് താന്‍ സംശയിക്കാതിരുന്നതെന്നും ശ്രീനിവാസ് പറഞ്ഞു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.