Kerala

തമിഴ് നാട്ടിൽ നിന്നും തൃശ്ശൂരിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി ; അടുത്ത മാസം പൂർത്തിയാക്കും

സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂർ മാടക്കത്തറവരെ 165 കിലോമീറ്റർ ലൈനാണ് സ്ഥാപിച്ചത്. 1474 കോടി രൂപയാണ് ചെലവ്.

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നാണ് വൈദ്യുതി എത്തിക്കുക.
അതിനൂതന സാങ്കേതിക വിദ്യയായ വോൾട്ടേജ് സോഴ്‌സ് കൺവർട്ടർ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യപ്രസരണ ശൃംഖലയാണ് പുഗലൂർ-മാടക്കത്തറ എച്ച്.വി.ഡി.സി സംവിധാനം. പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാൻ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. പദ്ധതിയിൽ 138 കിലോമീറ്റർ ഓവർഹെഡ് ലൈനും വടക്കാഞ്ചേരി മുതൽ മാടക്കത്തറവരെ 27 കിലോമീറ്റർ ഭൂഗർഭ കേബിളുമാണുള്ളത്. സ്ഥലം ഉടമകളുടെ എതിർപ്പിൽ ലൈൻ നിർമ്മാണം തടസപ്പെടുന്നത് ഒഴിവാക്കാൻ ഭൂമിക്ക് സ്‌പെഷ്യൽ പാക്കേജിലൂടെ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്. 2018 മെയ് മാസത്തിൽ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി പ്രത്യേക കർമ്മസേനയെ നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണ സാഹചര്യം പ്രയോജനപ്പെടുത്തി കുതിരാൻ തുരങ്കത്തിലുൾപ്പെടെ ദേശീയ പാതയുടെ പാർശ്വങ്ങളിൽ കേബിളുകൾ സ്ഥാപിക്കാനായത് നേട്ടമായി. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ്  റായ്ഗഡിൽ നിന്നും പുഗലൂർ വരെയുള്ള 800 കെ.വി ഡി.സി ലൈനിന്റെ തുടർച്ചയായി 320 കെ.വി എച്ച്.വി.ഡി.സി ലൈൻ അനുവദിച്ചത്.
ലൈൻ നിർമ്മാണത്തിന്റെ അവസാനഘട്ട  പ്രവൃത്തികളാണ് നടക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കൊപ്പം വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ വൈദ്യുതിയും പദ്ധതിയിലൂടെ ലഭ്യമാക്കും. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് തടസ്സമില്ലാതെയുള്ള വൈദ്യുതി വിതരണത്തിനും പുഗലൂർ-മാടക്കത്തറ ലൈൻ സഹായകമാകും.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.