News

തന്റെ പേരില്‍ വോട്ട് ഇരട്ടിപ്പല്ല ; ഇരട്ട വോട്ട് സര്‍ക്കാര്‍ പരാജയം- ഡോ. എസ്എസ് ലാല്‍

 

 

വോട്ട് ഇരട്ടിപ്പല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാല്‍ 

തിരുവനന്തപുരം: തന്റെ പേരില്‍ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍ വാര്‍ഡത്താ കുറിപ്പില്‍ അറിയിച്ചു. വോട്ട് ഇര ട്ടിപ്പല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ ന്നും ഡോ. എസ്.എസ് ലാല്‍ പറഞ്ഞു.

കൈവശമുണ്ടായിരുന്നത് 28 വര്‍ഷം പഴക്കമുള്ള തിരിച്ചറിയില്‍ കാര്‍ഡ് ആയിരുന്നു. അതിലെ ഫോട്ടോ   ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല. പ്രായവും 50 വയസ് എന്നാണ് രേഖപ്പെടു ത്തിയി രുന്നത്. അതുമായി ഇപ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ ആകില്ല. അതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കി ഫോട്ടോ ഉള്‍പ്പെടെ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റര്‍ വഴി അപേക്ഷ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുകയും ചെയ്തു.

എന്നാല്‍ പുതിയ കാര്‍ഡ് തന്ന സമയത്ത് പഴയ കാര്‍ഡിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെ യ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് കാരണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പഴയ കാര്‍ഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ ഇരട്ടവോട്ടിനെതിരെ കോണ്‍ഗ്രസും, താനും ഉന്നയിച്ച പരാതിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഒരേ മുഖമു ള്ളവരെയാണ് അവര്‍ പല മണ്ഡലങ്ങളില്‍ പല പേരില്‍ വോട്ടറായി ചേര്‍ത്തിരിക്കുന്നത്. അതിനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു. ഒരു ബൂത്തില്‍ തന്നെ ഉണ്ടായ ഇരട്ടിപ്പ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാകും. ഇത്തരത്തിലുള്ള തെറ്റായ വാദം നിരത്തി തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഡോ. ലാല്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.