ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തില്‍ യു.എല്‍.സി കെകെബി സ്‌പോ ര്‍ട്ട്‌സ് ക്ലബിന് കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍റോളിങ് സ്വര്‍ണകപ്പും 1,00,001 രൂപ ക്യാഷ് പ്രൈസും യു.എല്‍.സി കെകെബി സ്‌പോര്‍ട്ട്‌സ് ക്ലബ് നേടി
കുവൈറ്റ് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിച്ച 16-ാംമത് ദേശീയ വടംവലി മത്സരത്തില്‍ യു.എല്‍. സി കെകെബി സ്‌പോര്‍ട്ട്‌സ് ക്ലബ് ടീം കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍ റോളിങ് സ്വര്‍ണകപ്പും 1,00,001 രൂപയുടെ ക്യാഷ് പ്രൈസുമാണ് ആണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിച്ച ത്. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 75001 രൂപ ക്യാഷ് പ്രൈസും 5.5 യില്‍ അധികം അടി ഉയരമുള്ള ബ്ലു ലൈന്‍ എവര്‍റോളിങ് ട്രോഫിയും ഫ്രണ്ട്‌സ് ഓഫ് രജീഷ് ടീം സ്വന്തമാക്കി.
50,001 രൂപ ക്യാഷ് പ്രൈസും നെസ്റ്റ് ആന്‍ഡ് മിസ്റ്റ് എവര്‍റോളിങ് കപ്പും സെക്കന്‍ഡ് റണ്ണര്‍അപ്പ് അലി ബിന്‍ അലി ഫ്രണ്ട്‌സ് ഓഫ് കുവൈത്ത്-ബി ടീം കരസ്ഥമാക്കി. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ ടീമുക ള്‍ക്കുള്ള ട്രോഫികളും 15,001 രൂപയും ഗോള്‍ഡന്‍ ലോജിസ്റ്റിക്‌സ് രാജു ചലഞ്ചേര്‍സ്, ദാലിയ ഹോ ട്ടല്‍ അപാര്‍ട്ട്‌മെന്റ്‌സ് ടീം അബ്ബാസിയ- സി, ബിജു ഓക്‌സിജന്‍ ടീം അബ്ബാസിയ – ബി, കുവൈത്ത് ട്രക്ക് സെന്റര്‍ ഷുവൈഖ് കെകെഡിഎ എന്നീ ടീമുകള്‍ കരസ്ഥമാക്കി.
തനിമ സ്‌പോര്‍ട്ട്‌സ് പേഴ്‌സന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനു ബിജു സില്‍വര്‍ സെവന്‍സും ഫെയര്‍ പേ ടീം അവാര്‍ഡിന് ഗോള്‍ഡന്‍ ലോജിസ്റ്റിക്‌സ് രാജു ചലഞ്ചേര്‍സും ബെസ്റ്റ് ബാക്ക് അവാര്‍ഡിന് ബൈജു കെകെഡിഎയും ബെസ്റ്റ് കോച്ച് അവാര്‍ഡിന് നിഖില്‍ ഫ്രണ്ട്‌സ് ഓഫ് രജീഷും ബെസ്റ്റ് ഫ്രണ്ട് അവാര്‍ഡിന് ഇല്ല്യാസ് ഫ്രണ്ട്‌സ് ഓഫ് കുവൈത്ത്-ബിയും ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡിന് ഷിബു ദാലിയ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ്‌സ് ടീം അബ്ബാസിയ-സിയും അര്‍ഹരായി.
ഇടുക്കി അസൊസിയെഷന്‍ എ, ബി ടീമുകള്‍, സെറ കെകെബി, ബോസ്‌കോ കെകെബി, സിവര്‍ സെവന്‍സ് , ആഹാ കുവൈത്ത് എ, ബി ടീമുകള്‍, ലെജന്‍സ്റ്റ് ഓഫ് കെകെബി, ഫ്രണ്ട്‌സ് ഓഫ് രാജു ഫ്രണ്ട്‌സ് ഓഫ് കുവൈത്ത് എന്നിവര്‍ പാര്‍ട്ടിസിപന്‍സ് ട്രൊഫികളും കരസ്ഥമാക്കി.
ദിലീപ് ഡികെയുടെ നേതൃത്വത്തില്‍ ബിജോയ്, ജിന്‍സ്, ജിനു എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ബാബുജി ബത്തേരിയുടെ ഘനഗംഭീര ആങ്കറിംഗ് ശബ്ദം കാണികളെ ഉത്സാഹഭരിതരാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.