Home

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ; 20ല്‍ 10 ഇടത്തും ജയം

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമു ന്നണിക്ക് മുന്‍തൂക്കം. 10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസര്‍കോട് മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നില നിര്‍ ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്ന ണിക്ക് മുന്‍തൂക്കം. 10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴി ടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപി യും നേടി. കാസര്‍കോട് മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി.ഇടുക്കി വണ്ടന്‍മേട്, കാസര്‍കോട് ബദിയടുക്ക വാര്‍ ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. വണ്ടന്‍മേട് എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ബ ദിയടുക്ക ബിജെപിയുടെ പക്കല്‍ നിന്നുമാണ് യുഡി എഫ് പിടിച്ചെടുത്തത്. മഞ്ചേരി,ആലുവ,ചവറ,തിരൂരങ്ങാടി വാര്‍ഡു കള്‍ യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം ഇളമ്പല്ലൂര്‍ സീറ്റ് ബിജെപി നിലനിര്‍ത്തി. ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് വാര്‍ഡ് യുഡിഎഫ് നേടി. യുഡി എഫിന്റെ വിദ്യ ബിജു വിജയിച്ചു.

ഇന്ദിര

കാസര്‍കോട് (എല്‍ഡിഎഫ് 3, യുഡിഎഫ് 2)
കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പട്ടാജെയി ല്‍ യു ഡി എഫിന് അട്ടിമറി ജയം. ബിജെപിയില്‍ നിന്ന് 38 വോട്ടിനാണ് യു ഡിഎഫ് ഈ വാര്‍ഡ് പിടിച്ചെടുത്ത ത്. ശ്യാം പ്രസാദ് മാന്യയാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗ രഭയിലെ തോയമ്മല്‍ വാര്‍ ഡി ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് സ്ഥാനാര്‍ഥി എന്‍. ഇന്ദിര വിജയിച്ചു. കള്ളാര്‍ പ ഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആടകത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡായ പ ള്ളിപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബ്ബാസ് വിജയിച്ചു. കുമ്പള പഞ്ചായത്തില്‍ പെര്‍ വാ ഡില്‍ എല്‍ഡിഎഫിലെ എസ്. അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു.

മലപ്പുറം (എന്‍ഡിഎഫ് 1, യുഡിഎഫ് 2)
മലപ്പുറം നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ മൂന്നാംപടി എല്‍ഡിഎഫ് നിലനിര്‍ത്തി.71 വോട്ടി ന് സിപിഎം സ്ഥാനാര്‍ത്ഥി കെ.എം.വിജയലക്ഷ്മി വിജയിച്ചു. പോക്സോകേസ് പ്രതിയാക്കപ്പെട്ട കെ.വി. ശശികുമാര്‍ രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. മഞ്ചേരി നഗരസഭയിലെ കിഴ ക്കേത്തല ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തി ല്‍ മുസ്ലിം ലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെ ടുപ്പ് നടന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍ മുസ്ലിം ലീഗ് നിലനിര്‍ ത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ സി.ടി.അയ്യപ്പന്‍ വിജയിച്ചു.

കോഴിക്കോട് (എല്‍ഡിഎഫ് 1)
കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമ പഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.സിപിഎം സ്ഥാനാര്‍ഥി ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന് ഇവിടെ ജയിച്ചു.

പാലക്കാട് (എല്‍ഡിഎഫ് 1)
തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 1,693 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സ്‌നേഹ വിജയി ച്ചു.

തൃശ്ശൂര്‍ (എല്‍ഡിഎഫ് 1)
കൊണ്ടാഴിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നാം വാര്‍ഡായ മൂത്തേടത്തുപടി സിപിഎം നിലനിര്‍ ത്തി.

എറണാകുളം (യുഡിഎഫ് 1)
ആലുവ നഗരസഭയിലെ ഇരുപത്തിരണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പി ല്‍ കോണ്‍ഗ്രസ് വിജയിച്ചു. ജെബി മേത്തര്‍ രാജ്യസഭാംഗം ആയതിനെ തുടര്‍ന്ന് രാ ജി വച്ച ഒഴിവില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം (എല്‍ഡിഎഫ് 1)
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെ രഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്.

ഇടുക്കി (എല്‍ഡിഎഫ് 1,യുഡിഎഫ് 1)
വണ്ടന്‍മേട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാ ര്‍ഥി സൂസന്‍ ജേക്കബ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിമലാ ദേവി വിജയിച്ചു. കൂറുമറ്റ നിരോധന നിയമം പ്രകാരം മുന്‍ അംഗം അയോഗ്യ യാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെ രഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ (എല്‍ഡിഎഫ് 1)
ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപതെര ഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി 88 വോട്ടുകള്‍ക്ക് വിജയിച്ചു.

കൊല്ലം (ബിജെപി 1, യുഡിഎഫ് 1)
കൊല്ലം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ചവറ ഗ്രാമപ ഞ്ചായത്തിലെ കൊറ്റന്‍കുളങ്ങര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.