Breaking News

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : അഞ്ച് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് ; ആറ് സീറ്റ് നഷ്ടപ്പെട്ട് എല്‍ഡിഎഫ്

എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡി എഫിന് ആറു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു.13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത്

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടം. എല്‍ഡിഎഫില്‍ നിന്ന്് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടി ച്ചെടുത്തപ്പോള്‍ എല്‍ഡിഎഫിന് ആ റു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു. 13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത്.

ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളി ക്കുളം, കൊല്ലം കോര്‍പ്പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ ഡുകളിലും ആണ് ഉപതി രഞ്ഞെടുപ്പ് നടന്നത്. കൊല്ലം കോര്‍പറേഷന്‍, ബത്തേരി നഗരസഭ വാര്‍ഡുക ള്‍ യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡി എഫിന്റെ സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ബീന രാജീ വ് ആണ് വിജയിച്ചത്. കൊല്ലം കോര്‍പ്പ റേ ഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. 632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. വിള ക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇട മുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് സീറ്റ് നില നിര്‍ത്തി.

ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. കോട്ടയം കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടു ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെ ന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷ ത്തില്‍ തോല്‍പ്പിച്ചത്.

പത്തനംതിട്ടയിലെ കല്ലൂപ്പാറ 7-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജ യിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എ റണാകുളം കോതമംഗലം പോത്താ നിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാ ബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

തൃശൂര്‍ കടങ്ങോട് പഞ്ചായത്ത് 14-ാം വാര്‍ഡ് ചിറ്റിലങ്ങാട് സിപിഎം നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ഥി എം കെ ശശിധരന്‍ വിജയിച്ചു. പാലക്കാട് കടമ്പഴി പ്പുറം പതിനേഴാം വാര്‍ഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് 392 വോട്ട് ഭൂരിപക്ഷത്തി ലും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.ആനക്കര പഞ്ചായത്ത് 17-ാം വാര്‍ഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡി എഫ് നിലനിര്‍ത്തി.

വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജ യിച്ചു. എല്‍ഡിഎഫിലെ പി കെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. മലപ്പുറം കരുളായി ചക്കിട്ടാ മല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി മുംതാസ് ആണു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോ ടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാന ത്തു തുടരാം.

കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നി ലനിര്‍ത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ സി അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്കും മയ്യില്‍ പഞ്ചായത്ത് വള്ളി യോട്ട് വാര്‍ഡില്‍ ഇ പി രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.