Breaking News

തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു; മുന്നറിയിപ്പുമായി യുഎഇ.

ദുബായ് : രാജ്യത്ത് തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കുറഞ്ഞ ജനനനിരക്കും പൗരന്മാർക്കിടയിൽ പ്രത്യുൽപാദന തോതിലുണ്ടായ ഇടിവും രാജ്യത്തിനു വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും പ്രത്യുൽപാദന തോത് കൂട്ടുകയും വേണമെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ സമിതി മുന്നറിയിപ്പ് നൽകി. 
പ്രത്യുൽപാദന നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നയം ചർച്ച ചെയ്യുമെന്ന് നാഷനൽ കൗൺസിൽ അംഗം നാഇമ അൽ ശർഹാൻ അറിയിച്ചു. കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് തയാറാക്കിയ പഠന റിപ്പോർട്ടിൽ സാമ്പത്തിക, സാമൂഹിക ഘടകങ്ങൾ രാജ്യത്തെ പ്രത്യുൽപാദന നിരക്ക് ഇടിയാൻ കാരണമായതായി പറയുന്നു. വിവാഹപ്രായം വൈകുന്നതിന് ഇതെല്ലാം ഘടകങ്ങളാണ്. 
വിവാഹത്തോട് വിമുഖത പ്രകടിപ്പിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നത് ഗൗരവമായി കാണേണ്ടതാണെന്നും നാഇമ ചൂണ്ടിക്കാട്ടി. രാജ്യം ഇക്കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് കുടുംബ മന്ത്രാലയം നിലവിൽ വന്നത്. വിവാഹം ചെയ്ത് ഒരു വർഷം പൂർത്തിയാക്കും മുൻപേ വേർപിരിയുന്ന സ്ഥിതിയും രാജ്യത്തു നിലനിൽക്കുന്നു. ഇവർ പിന്നീട് വിവാഹം കുടുംബം എന്നീ സങ്കൽപങ്ങളിൽ നിന്ന് അകലുകയാണ്. 
യുഎഇയിലെ പ്രമുഖ ഫാമിലി കൗൺസലർമാരും സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും സ്വദേശി യുവാക്കളെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

7 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.