മസ്കത്ത്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുൽത്താനേറ്റിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞു. കൊടും ചൂടിന്റെ അവസാനത്തെയും മിത കാലാവസ്ഥയുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രം. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം സെയ്ഫ് അൽസിയാബിയാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്. ‘സുഹൈൽ ഉണർന്നാൽ രാത്രി തണുക്കും’ എന്നാണ് ഒരു അറബി പഴ മൊഴി. 53 ദിവസം നീളുന്നതായിരിക്കും സുഹൈൽ സീസൺ. ഭൂമിയിൽ നിന്ന് 313 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം.
ജി.സി.സി രാജ്യങ്ങളിൽ ചൂടിനും ഈർപ്പത്തിനും ആശ്വാസ്യമാകുന്നത് സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെയാണ്. സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 53 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും നാല് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂടു കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അവസാനഘട്ടമായ അൽ സെർഫയിലേക്ക് മാറുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അ ന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബർ പകുതിയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈൽ ഉദിച്ച് ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുക. ഗൾഫ് മേഖലയിൽ സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ നോക്കിക്കാണുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.