ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ മന്ത്രാലയം. ലൈസൻസോടെയും ചട്ടങ്ങൾ പാലിച്ചുമാണ് വ്യാപര സ്ഥാപനങ്ങൾ മെഗാ പ്രമോഷനും, സ്പെഷൽ ഓഫറും ഉൾപ്പെടെ വിൽപന മേളകൾ ഒരുക്കുന്നത് എന്നുറപ്പിക്കുന്നതിനായി മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവടങ്ങളിൽ പരിശോധന സജീവമാക്കി.
സ്ഥാപനങ്ങൾ ഉൽപന്നങ്ങളുടെ ഗുണമേന്മ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രമോഷനൽ ഓഫറുകൾ പ്രഖ്യാപിക്കുനതിന് മുമ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നും അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും . 2018 വാണിജ്യ മന്ത്രാലയ നിയമം 311 പ്രകാരം മന്ത്രാലയം അനുമതിയില്ലാതെ വിലകൾ കുറച്ച് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമവിരുദ്ധമാണ്. ഈ നിയമത്തിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി, മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് നേടിയതിന് ശേഷമല്ലാതെ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ നൽകാൻ പാടില്ല.
സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും കച്ചവടം വർധിപ്പിക്കുന്നതിനായി സ്ഥിരമായി പ്രമോഷനുകൾ നടത്തുന്നതായും ഇത്തരം പ്രമോഷനുകളിൽ വിലയിൽ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളിൽനിന്ന് പലപ്പോഴും പരാതികൾ ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും കച്ചവടം വർധിപ്പിക്കുന്നതിനായി സ്ഥിരമായി പ്രമോഷനുകൾ നടത്തുന്നതായും ഇത്തരം പ്രമോഷനുകളിൽ വിലയിൽ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളിൽനിന്ന് പലപ്പോഴും പരാതികൾ ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.