Sports

തകര്‍ത്തടിച്ച വെങ്കടേഷിന് അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാ ണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്ക ത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

165 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. വെങ്കടേഷ് അയ്യര്‍, രാ ഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവര്‍ മാത്രമാ ണ് കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങിയത്. കോ ല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ (7) നഷ്ടമായി. തുടര്‍ന്നു ഒന്നിച്ച വെങ്കടേഷ്-രാഹുല്‍ ത്രിപാഠി കൂട്ടുക്കെട്ട് 72 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ത്രിപാഠിയാണ് ആദ്യം പുറത്തായത്. പതിന ഞ്ചാം ഓവറില്‍ വെങ്കിടേഷും മടങ്ങി. 49 പന്തുകള്‍ നേ രിട്ട വെങ്കടേഷ് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 67 റണ്‍സെടുത്തു.

ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ഫോമില്‍ കളി ക്കുന്ന ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ മിന്നും തുടക്കം നല്‍കി. മൂന്നാമനായി എത്തിയ രാഹുല്‍ ത്രി പാഠി, നാലാമനായി ഇറങ്ങിയ നിതീഷ് റാണ എന്നിവര്‍ തിളങ്ങി. മറ്റൊരാള്‍ക്കും കാര്യമായി സം ഭാവന നല്‍കാന്‍ സാധിക്കാഞ്ഞത് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സ്വന്തമാക്കുന്നതിന് വില ങ്ങായി.

ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍(2) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ഒരറ്റത്ത് മികച്ച ബാറ്റിംഗ് നട ത്തിയ നിതീഷ് റാണ കോല്‍ക്കത്തയെ 150 നടുത്ത് എത്തിച്ച ശേഷമാണ് പുറത്തായത്. റാണ 18 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 31 റണ്‍സെടുത്തു. പിന്നാലെ എത്തിയ ടിം സീഫെര്‍ട്ടിനെ മുഹമ്മദ് ഷമി റൗണ്ണൗട്ടാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.