Breaking News

ഡൽഹി മന്ത്രിസഭ: പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിക്ക്; ജലവും പൊതുമരാമത്തും പർവേശ് വർമയ്ക്ക്

ന്യൂഡൽഹി : ഡൽഹിയിൽ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത–ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്.  ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പർവേശ് വർമയ്ക്കാണ്. യമുനാനദി ശുചീകരണമുൾപ്പെടെയുള്ള ചുമതലകൾ ഇതിൽ ഉൾപ്പെടും. കപിൽ മിശ്രയാണ് നിയമ മന്ത്രി.
മന്ത്രിമാരും വകുപ്പുകളും
രേഖ ഗുപ്ത (മുഖ്യമന്ത്രി)– ധനം, ആസൂത്രം, റവന്യൂ, സർവീസസ്, ലാൻഡ് ആൻഡ് ബിൽഡിങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, വിജിലൻസ്, പൊതുഭരണം, മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ
∙ പർവേശ് വർമ– പൊതുമരാമത്ത്, നിയമസഭ, ജലം, ജലസേചനം–പ്രളയ നിയന്ത്രണം, ഗുരുദ്വാര തിരഞ്ഞെടുപ്പ്
∙ ആശിഷ് സൂദ്– ആഭ്യന്തരം, ഊർജം, വിദ്യാഭ്യാസം
∙ മജീന്ദർ സിങ് സിർസ– ഭക്ഷ്യ–പൊതുവിതരണം, വനം–പരിസ്ഥിത, വ്യവസായം
∙ രവീന്ദർ സിങ്–സാമൂഹിക ക്ഷേമം, പട്ടിക ജാതി–പട്ടിക വർഗ ക്ഷേമം, സഹകരണം, തിരഞ്ഞെടുപ്പ്
∙ കപിൽ മിശ്ര– നിയമം, തൊഴിൽ, വികസനം, ടൂറിസം, സാംസ്കാരികം
∙ പങ്കജ് കുമാർ സിങ്– ആരോഗ്യം, ഗതാഗതം, ഐടി

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.