ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം.
കേജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റുചെയ്തിരുന്നു. സെപ്റ്റംബറിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്.എന്നാൽ ഗവർണർ അനുമതി നൽകിയെന്ന വാർത്ത തെറ്റാണെന്ന് എഎപി പറഞ്ഞു. അനുമതി നൽകിയ ഗവർണറുടെ ഉത്തരവ് പരസ്യമാക്കാനും ഇ.ഡിയോട് എഎപി ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.