News

ഡൽഹി ഐ.ഐ.ടിയുടെ കോവിഡ് കിറ്റുകൾ കൊച്ചിയിൽ നിർമ്മിക്കും

കൊച്ചി: ഐ.ഐ.ടി ഡൽഹി വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനാ കിറ്റുകൾ കൊച്ചി ആസ്ഥാനമായ ടിസിഎം ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ടി.സ.ിഎം ഹെൽത്ത്‌കെയർ നിർമ്മിക്കും. ഐ.ഐ.ടി വികസിപ്പിച്ച കിറ്റുകൾ നിർമിക്കാൻ ലൈസൻസ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളിൽ ഒന്നാണ് ടി.സി.എം.
കൊച്ചിയിൽ കിൻഫ്രാ ബയോടെക് പാർക്കിലെ യൂണിറ്റിലാണ് കോവിറ്റെക്‌സ് ബ്രാൻഡിൽ നിർമാണമാരംഭിക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഓഗസ്റ്റ് പകുതിയോടെ ആംഭിക്കും. പ്രതിദിനം 500 ടെസ്റ്റ് കിറ്റുകൾ നിർമിക്കാനാണ് ലക്ഷ്യം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകൾ നടത്താം. പ്രതിദിനം 50,000 പരിശോധനകൾക്കുള്ള കിറ്റുകൾ കോവിഡിറ്റെക്‌സ് വിപണിയിലെത്തിക്കും.
ആർ.ടി.പി.സ.ിആർ കിറ്റുകളുടെ അടിസ്ഥാന വില ഒന്നിന് 399 രൂപ മാത്രമാണ്. ആർ.എൻ.എ ഐസൊലേഷൻ, ലാബ് ചെലവുകൾ എന്നിവ ചേർത്താലും നിലവിലെ 4500 രൂപ വരുന്ന പരിശോധനാച്ചെലവിനേക്കാൾ ഗണ്യമായ കുറവുണ്ടാകും. ഇറക്കുമതി ചെയ്യുന്ന ഫ്‌ളൂറസന്റ് പ്രൊഫൈലുകൾ ആവശ്യമില്ലാത്ത  കിറ്റാണിത്. അതിനാൽ ഉൽപ്പാദനച്ചലെവ് ഗണ്യമായി കുറയും.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ച കിറ്റിന് ഐ.ഐ.ടി പേറ്റന്റ് നേടിയശേഷമാണ് നിർമിക്കാൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.