Breaking News

ഡൽഹിയെ നയിക്കാൻ രേഖ; രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞ, മോദി ഉൾപ്പെടെ വൻ താരനിര, കർശന സുരക്ഷ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഇനി ‘രേഖാചിത്രം’ തിളങ്ങും. ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്നുച്ചയ്ക്ക് 12നു രാം‌ലീല മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗം രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേശ് വർമയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണു രേഖ ഗുപ്ത.
നേരത്തേ സൗത്ത് ഡൽഹി മേയറായിരുന്ന രേഖ ഗുപ്ത (50) ആദ്യമായാണ് എംഎൽഎയാകുന്നത്. നിലവിൽ ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ച പർവേശ് വർമ മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിങ് വർമയുടെ മകനുമാണ്. തിരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
1998 ഒക്ടോബർ 12നാണ് ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുഷമ സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത്. അന്നു രാജ് നിവാസിലെ ലളിതമായ ചടങ്ങായിരുന്നു. 27 വർഷത്തിനുശേഷം ഇന്നു രാംലീല മൈതാനിയിൽ ബിജെപിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റെടുക്കുന്നത് ആഘോഷമാക്കാനാണു പാർട്ടി തീരുമാനം. മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ, ആത്മീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ 50,000ലേറെ ആളുകൾ രാംലീല മൈതാനത്ത് എത്തും.
എല്ലാ പഴുതുകളുമടച്ചുള്ള കർശന സുരക്ഷയാണു രാംലീല മൈതാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചെന്നു പൊലീസ് അറിയിച്ചു. 5,000ൽ ഏറെ പൊലീസുകാരെയാണു രാംലീല മൈതാനത്തു മാത്രം നിയോഗിച്ചത്. രാംലീല മൈതാനത്ത് ഉൾപ്പെടെ 15 കമ്പനി അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ മൈതാനത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.