India

ഡൽഹിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം : പത്രപ്രവർത്തക യൂണിയൻ അപലപിച്ചു

ഡല്‍ഹിയില്‍ ‘ദി കാരവന്‍’ മാഗസിനിലെ വനിത മാധ്യമ പ്രവര്‍ത്തകയടക്കം മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) അപലപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരാണ് അക്രമത്തിനിരയായത്.
ഷാഹിദ്താന്‍ത്ര,  പ്രഭജിത് സിംഗ് എന്നിവരും മറ്റൊരു വനിത റിപ്പോര്‍ട്ടറുമാണ് അക്രമത്തിനരിയായത്. പ്രദേശത്തെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാവി കുര്‍ത്ത ധരിച്ച കൈയില്‍ ചരടുകെട്ടിയ,  ബിജെപി ജനറല്‍ സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തില്‍ കയ്യേറ്റം നടന്നതെന്ന് ‘ദി കാരവന്‍’ മാഗസില്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
റിപ്പോര്‍ട്ടറില്‍ ഒരാള്‍ മുസ്ലീം സമുദായക്കാരനാണെന്ന് അറിഞ്ഞതോടെയാണ്  അക്രമം തുടങ്ങിയതെന്ന് പത്രപ്രവർത്തകർ ആരോപിക്കുന്നു.  അക്രമിച്ചതിന് പുറമെ വനിത റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടും എഫ്ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല.  രാജ്യതലസ്ഥാനത്ത്  വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം ക്രൂരമായി മര്‍ദ്ദിച്ചിട്ടും നടപടിയെടുക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്
കേന്ദ്ര ആഭ്യന്തരവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ദല്‍ഹി പൊലീസ് ഇക്കാരത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് വനിത മാധ്യമ പ്രവര്‍ത്തകരെയടക്കം അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.