ആലപ്പുഴ: സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷനുമായി കേന്ദ്രികരിച്ചു ഡൽഹിയിൽ പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ, എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. പ്രാണവായു പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സുരക്ഷി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി
പി. പ്രസാദ് അമ്പലപ്പുഴ മണ്ഡലം എം.എൽ.എ. എച്ച് സലാമിന് ഓക്സിജൻ മെഷിനുകൾ നൽകി ഉദ്ഘാടനം ചെയ്തു. ആശുപത്രികളിൽ രോഗിക്ക് ഓക്സിജൻ നൽകി എന്ന് കേട്ടാൽ ആള് മരിക്കാറായി എന്ന് വിചാരിച്ചിരുന്ന സാധാരണ ജനങ്ങൾക്ക് ഓക്സിജൻ ലഭിച്ചാൽ ആള് രക്ഷപ്പെടുമെന്ന് കൊറോണ കാലം അനുഭവപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി നല്ല രീതിയിലുള്ള പ്രവർത്തങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാംലാലിനെ മന്ത്രി ചടങ്ങിൽ പ്രതേകം അഭിനന്ദിച്ചു.
ചടങ്ങിൽ സാമൂഹ്യ സുരക്ഷാ മിഷൻ റീജനൽ ഡയറക്ടർ ഡോക്ടർ ഡയാന സി.ജി., ഡി.എം.സി. ഇന്ത്യ കേരള ചീഫ് കോഡിനേറ്റർ സുബു റഹ്മാൻ IAAS, രക്ഷാധികാരി ബാബു പണിക്കർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ്, വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ്,
സാമൂഹ്യ സുരക്ഷാ മിഷൻ സംസ്ഥാന കോഡിനേറ്റർ നസീം. ഡി.എം.സി. ഇന്ത്യയുടെ ആലപ്പുഴ കോഡിനേറ്റർ രാംദാസ് , തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് ബാധിതരായ ജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കുവാൻ നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസമാകും. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ രക്ഷാധികാരിയായ സംഘടനയിൽ കെ. ജെ. അൽഫോൺസ് കണ്ണന്താനം, എസ്. എം. വിജയാനന്ദ് IAS, സുബു റഹ്മാൻ IAAS, ബാബു പണിക്കർ, ഡോ: കെ. സി. ജോർജ് തുടങ്ങിയ പ്രമുഖരുണ്ട്. കോൺസെൻട്രേറ്റർ ഉപയോഗിക്കുന്ന രോഗികൾക്ക് ഡോ: സഖി ജോണിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ടെലി മെഡിസിൻ സേവനവും നൽകും.
ഡൽഹിയിൽ അതീവഗുരുതരമായ സാഹചര്യമുളള സമയത്ത് ഓക്സിജൻ കോൺസൻട്രേറ്ററുടെ സൗജന്യ വിതരണം രോഗികൾക്ക് വലിയ സഹായമായിരുന്നു. കോവിഡ് ബാധിതരായ പാവപ്പെട്ട ഒട്ടേറെ പേർക്ക് ഡി.എം.സി. ഇന്ത്യയുടെ സേവനം ഉപകരിച്ചു. ഡൽഹിയിൽ ഉപയോഗം കുറയുകയും, കേരളത്തിൽ ഇപ്പോൾ ഓക്സിജൻ കോൺസൻട്രേറ്റർ ആവശ്യമായിരിക്കുന്നതാനാലാണ് ഡൽഹിയിലെ മെഷ്യനുകൾ മെയ് 30 മുതൽ കേരളത്തിൽ വിതരണം തുടങ്ങിയത്.
തീരദേശമാണ് കൂടുതൽ ശ്രദ്ധിക്കുന്നതെങ്കിലും, അട്ടപ്പാടി പോലുള്ള ആദിവാസി ഊരുകളിലും ഈ സൗകര്യം നടപ്പിലാക്കുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.