Kuwait

ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ; തീരുമാനം പിന്‍വലിച്ചു, പ്രവാസികള്‍ക്ക് ഞായറാഴ്ച മുതല്‍ പുതുക്കാം

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ താത്കാലികമായി പുതുക്കേണ്ടതില്ലെന്ന തീ രുമാനം കു വൈത്ത് അധികൃതര്‍ പിന്‍വലിച്ചു. ഇതോടെ ഞായ റാഴ്ച മുതല്‍ ലൈസന്‍സ് പു തുക്കാന്‍ അപേക്ഷ നല്‍കാം

കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ താത്കാലികമായി പുതുക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് അധികൃതര്‍ പിന്‍വലിച്ചു. ഇതോടെ ഞായ റാഴ്ച മുതല്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം.

2014ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച്, നിലവിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് പരി ശോധിച്ചതിന് ശേഷം മാത്രമേ ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയൂ. ലൈസന്‍സിനുള്ള യോഗ്യത തെ ളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും.

നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ്  ലൈസന്‍സ് പുതുക്കുന്നത് താല്‍കാലികമായി വിലക്കിയിരുന്നു.ശമ്പളവും തൊഴിലും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങ ള്‍ പാലിക്കാതെ നേടിയ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി എല്ലാ പ്രവാസികളുടെ യും ലൈസന്‍സ് പുതുക്കുന്ന ത് അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്നാല്‍, ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി ഇടപെട്ട് സാങ്കേതിക സമിതിയുടെ തീരുമാനം റദ്ദാ ക്കി.ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് പുറപ്പെടുവിച്ച ഉത്തരവില്‍ ആശയക്കുഴപ്പം ഉണ്ടായ സാ ഹചര്യത്തിലാണ് തീരുമാനം അസാധുവാക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവാസികളു ടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കു കയോ ഉത്തരവുകള്‍ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സം ബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വ്യവസ്ഥകള്‍ ഒന്നും മുന്നോട്ട് വെച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ നട ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ മന്ത്രിസഭാ തീരുമാന പ്രകാരം പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ മാറ്റി പകരം സ്മാര്‍ട്ട് ലൈസന്‍സു കള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള പരിശോധന നടപടികള്‍ മാത്രമാണ് നടക്കുന്നതെന്ന് അധികൃതര്‍ പറ ഞ്ഞു. എന്നാല്‍ അനധികൃതമായി താമസിക്കുന്നവരോ നിയമം പാലിക്കാതെ ലൈസന്‍സ് കൈവശം വെ ക്കുന്നവരോ ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.