Home

ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകട ത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18)ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ : കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണ റ്റില്‍ വീണ് ഒരാള്‍ മരിച്ചു. ഇയാളുടെ മകന് ഗുരുതര പരുക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമം ഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18) ഗുരു തരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 10 20 ഓടെയായിരുന്നു അപകടം. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരു ന്നു. കാര്‍ തിരിക്കുന്നതി നിടയില്‍ നിയന്ത്രണം വിട്ട് ആള്‍മറ തകര്‍ത്ത് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ സമീ പവാസികളും ആലക്കോട് പൊലീസും ചേര്‍ന്നാ ണ് കിണറ്റില്‍ വീണ കാറില്‍ അകപ്പെട്ടവരെ പുറ ത്തെടുത്തത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടി മരിച്ചു. കാറില്‍ കുടുങ്ങി ക്കിടന്ന ബിന്‍സിനെ ഏ റെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.

പരേതരായ ലൂക്കോസ് (കുര്യാച്ചന്‍ ചേട്ടന്‍)-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കള്‍: ആന്‍സ്, ലിസ്, ജിസ്. സഹോദരന്‍: ജോയി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.