വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോ മോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണി നെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോ മോ നെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാ സത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചതായി പാലക്കാട് എസ്പി ആര്‍ വിശ്വ നാഥ് അറിയിച്ചു.
ജോമോന്‍ വേഗപരിധി ലംഘിച്ചപ്പോഴെല്ലാം അരുണിന് അലര്‍ട്ട് ലഭിച്ചിരുന്നു. ഇത് അവഗണിച്ചതിന് പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്ന തെന്ന് പൊലീസ് പറയു ന്നു. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെതിരെ നരഹത്യാ കുറ്റം ചുമ ത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തുമെന്നും ജോമോനെതിരെ നേര ത്തെയും കേസുകളുള്ളതു പരിശോധിക്കുമെന്നുമാണ് പൊലീസ് നേരത്തെ പറഞ്ഞത്. അപകടസ്ഥ ലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരി ച്ചു
അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.