Breaking News

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം.!

ദുബായ് • ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്കൂട്ടത്തിന് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളർ) സമ്മാനം. ഷാർജയിൽ താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസി(41)നും ഇദ്ദേഹത്തിന്റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളം കോൺകോർസ്ബിയിൽ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് മലയാളികളുടെ ജീവിതം മാറിമറിഞ്ഞത്.


കഴിഞ്ഞ 14 വർഷമായി ഷാർജയിൽ സ്ഥിരതാമസിക്കുന്ന ആസിഫ് മതിലകത്തിന്റെ പേരിലെടുത്ത സീരീസ് 471ലെ 4909 നമ്പർ ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്. ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ് വാങ്ങിയത്. ഇവർ കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു. ഈ സമ്മാനം എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് ആസിഫ് മതിലകത്ത് പറഞ്ഞു. ഒരു നിർമാണ കമ്പനിയുടെ സെയിൽസ് മാർക്കറ്റിങ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.


1999-ൽ ആരംഭിച്ച മില്ലേനിയം മില്യനയർ പ്രമോഷൻ നേടിയ 234-ാ മത്തെ ഇന്ത്യക്കാരനാണ് ആസിഫ് മതിലകത്ത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നവരും വിജയികളും ഇന്ത്യക്കാരാണ്. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് ശേഷം ആഡംബര കാറിനുള്ള മികച്ച സർപ്രൈസ് നറുക്കെടുപ്പും നടത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.