Breaking News

ഡോ. ഗീതാ സുരാജിനും എം.കെ. ഹരികുമാറിനും ശിവഗിരി മഠത്തിന്റെ ആദരവ്.

ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ ‘ശ്രീനാരായണായ’ എന്ന നോവലിനു ശിവഗിരി മഠത്തിന്‍റെ പുരസ്കാരം. ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍ എം.കെ. ഹരികുമാറിനേയും ശിവഗിരിമഠം ഈ മാസം 29 നു ശിവഗിരി തീർഥാടനത്തിന്‍റെ ഭാഗമായി ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകി ആദരിക്കും. ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളെയും ചിന്തകളെയും ജ്ഞാനസരണികളെയും കലാപരമായും നവീനമായും ആവിഷ്ക്കരിക്കുന്ന ബൃഹത് നോവലാണ് ‘ശ്രീനാരായണായ’.

ഡോ. ഗീതാ സുരാജ് കഴിഞ്ഞ ആറുദശാബ്ദക്കാലമായി ഭാരതത്തിനകത്തും പുറത്തുമായി പ്രഭാഷണപരമ്പരയും ഒരു ഡസനിലധികം ശ്രീനാരായണ സംബന്ധിയായ കൃതികളും രചിച്ചിട്ടുണ്ട്. ഗീതാ സുരാജും ഭര്‍ത്താവ് സുരാജും ഗുരുദേവനെക്കുറിച്ചെഴുതിയ തീസിസിനാണ് ഡോക്റ്ററേറ്റ് നേടിയത്. ഗുരുസന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഡോ. ഗീതാ സുരാജിന് സമഗ്ര സംഭാവനാ പുരസ്‌കാരം നല്‍കി ആദരിക്കും.

എം.കെ. ഹരികുമാര്‍ ഗുരുദേവനെയും ഗുരുപ്രസ്ഥാനത്തെയും കൃതികളെയും ആസ്പദമാക്കി നിരവധി പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രീനാരായണായ എന്ന ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ബ്രഹദ് നോവലിന്റെ പേരിലാണ് ഹരികുമാറിനെ ആദരിക്കുന്നത്. ഗുരുദേവനെക്കുറിച്ചുണ്ടായ നോവലുകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശ്രീനാരായണായ എന്ന നോവലിന് നിരവധി പ്രസ്ഥാനങ്ങള്‍ ഇതിനകം പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശിവഗിരി തീര്‍ത്ഥാടന ഭാഗമായി ഡിസംബര്‍ 29നു നടത്തുന്ന ഗുരുധര്‍മ പ്രചരണ സഭയുടെ സമ്മേളനത്തില്‍ വച്ച് രാവിലെ 10 മണിക്ക് എം.കെ. ഹരികുമാറിനും ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന മാതൃ യുവജന സമ്മേളനത്തില്‍ വച്ച് ഡോ. ഗീതാസുരാജിനും പുരസ്‌കാരങ്ങള്‍ നല്‍കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.