ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്(27) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തില്‍ പ്രതി ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട് : ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്(27) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തില്‍ പ്രതി ജയദേവനെ പോലീസ് കസ്റ്റഡിയി ലെടുത്തു.
ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയ ദേവന്‍. ജയദേവന്‍ സ്ഥിരം മദ്യപനാണ്. ഇയാള്‍ ഇന്നലെ മദ്യപിച്ച് വീട്ടി ലെത്തി വീട്ടുകാരുമായി തര്‍ക്ക ത്തിലായി. അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചു. ഇതോടെ ശ്രീജിത്തും മൂന്ന് പേരും സ്ഥലത്തെത്തി. ഇതിനിടെ ജയദേവന്‍ ശ്രീജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു വിവരം.
മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് സ്ഥലത്തെ ത്തിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.