ഡിവൈഎഫ്ഐ നേതാവും സിപിഎം അംഗവുമായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുമായ വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തക രായ 13 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ശിക്ഷ ചോദ്യം ചെയ്തു പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും സിപിഎം അംഗവുമായ തിരുവ നന്തപുരം വഞ്ചിയൂര്‍ സ്വദേശിയുമായ വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍ എസ്എസ് പ്രവര്‍ത്തകരായ 13 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ശിക്ഷ ചോദ്യം ചെയ്തു പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ 11 പ്രതികള്‍ക്ക് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.
പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴി ഞ്ഞില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. സാഹചര്യത്തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസി ക്യൂ ഷനു കഴിഞ്ഞില്ല. സാക്ഷികളുടെ മൊഴി വിശ്വാസ്യതയുള്ളതായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായി നടന്ന കൊലപാതകത്തില്‍ പ്രതി ചേര്‍ ക്കപ്പെട്ടവര്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധി ന്യായത്തില്‍ പറയുന്നു. 12 മുതല്‍ 16 വരെയുള്ള പ്രതികളെ ഒരു തെളിവും ഹാജരാക്കാതെ പ്രതി ചേര്‍ക്കുകയായിരുന്നെന്നും കോടതി ചൂ ണ്ടിക്കാട്ടി.
2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിക്കൊന്നത്. ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടെ ആക്രമിച്ച പല കേസി ലും വിഷ്ണു പ്രതിയായിരുന്നു. സംഭവത്തി നു മൂന്നു ദിവസം മുന്‍പു മിത്രാനന്ദപുരത്തെ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ആരോ പടക്കം എറിഞ്ഞിരുന്നു. ഇതു വിഷ്ണുവാണു ചെയ്തതെന്ന സംശയമാണു പ്രകോപനത്തിനു കാരണമെന്നു പ്രോസി ക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിപിഎം നേതൃത്വത്തിലുള്ള വി.എസ്. അച്യുതാന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്താണ് കൊലപാതകം നടന്നത്. പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയായിരുന്നു കേസെടുത്തത്. പ്രതി യാക്കപ്പെട്ടവരില്‍ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍ പിള്ള, അഡ്വ. പി വിജയഭാനു, അഡ്വ. അര്‍ജുന്‍ ശ്രീധര്‍ എന്നി വരാണ് ഹാജരായത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.