Breaking News

ഡിജിറ്റൽ മീഡിയ നയം പുതുക്കി യോഗി സർക്കാർ;പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം.!

ലക്നൗ : സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം. ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനായാണ് പുതിയ നയം കൊണ്ടുവന്നത്. അധിക്ഷേപകരമായ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
സർക്കാർ പദ്ധതികളെയും പ്രവർത്തനങ്ങളെയും നല്ല രീതിയിൽ പ്രചരിപ്പിച്ചാൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് മാസം 8 ലക്ഷം രൂപ വരെ പ്രതിഫലം പുതിയ നയം വാഗ്ദാനം ചെയ്യുന്നു. ഫോളോവർമാരുടെയും സബ്സ്ക്രൈബർമാരുടെയും എണ്ണം അനുസരിച്ചാകും പ്രതിഫലം. ഫോളോവർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കാനായി ഇൻഫ്ലുവൻസർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിൽനിന്ന് പരമാവധി ലഭിക്കാവുന്ന തുകയ്ക്കും പുതിയ നയത്തിൽ പരിധി നിശ്ചയിച്ചു.
ഇതു പ്രകാരം എക്സിൽനിന്ന് 5 ലക്ഷം രൂപയും ഫെയ്സ്ബുക്കിൽ 4 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 3 ലക്ഷവുമാണ് ഒരു വ്യക്തിക്ക് പരമാവധി കൈപ്പറ്റാനാകുന്നത്. യുട്യൂബിൽ 8 ലക്ഷമാണ് പരിധി. ഷോർട്സിന് 7 ലക്ഷവും പോഡ്കാസ്റ്റിന് 6 ലക്ഷം വരെയും ലഭിക്കും. ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവ് ലഭിക്കും. അധിക്ഷേപകരമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്താലും നിയമനടപടി നേരിടണമെന്നു പുതിയ നയം പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.