ഡി.ജി.പി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ സര്‍ക്കാറിന് കത്തു നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം
തിരുവനന്തപുരം : ഡി.ജി.പി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ സര്‍ക്കാറിന് കത്തു നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹ തപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയ റക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനി ല്‍കാന്തുമാണുണ്ടായിരുന്നത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തി നെക്കാള്‍ മുന്നിലാണ് സന്ധ്യ.
എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡി.ജി.പി പദവി നല്‍കിയതുമില്ല.ഒന്നാം പിണ റായി സര്‍ക്കാര്‍ പൊലീസില്‍ ആദ്യം നടത്തിയ നിയ മനം സന്ധ്യയെ ദക്ഷിണമേഖലാ എ.ഡി.ജി.പിയാക്കിയതായിരുന്നു. കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ പ്രതിയെ പിടികൂടി സന്ധ്യ കഴിവു കാട്ടി.
പിന്നീട് സ്ഥലം മാറ്റപ്പെട്ട സന്ധ്യയ്ക്ക് ക്രമസമാധാന ചുമതലകള്‍ നല്‍കിയിട്ടില്ല. ഏറെക്കാലം പോലീ സിന്റെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് സന്ധ്യയ്ക്കായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ച് ഗുരുത ര ചോദ്യങ്ങളുയരുന്ന സാഹചര്യത്തില്‍ പോലീസിന്റെ തലപ്പത്ത് വനിതയെ പരിഗണിക്കാന്‍ സന്ധ്യ യെ പരിഗണിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.