Home

കോവിഡ് മരുന്നിന് മികച്ച ഫലപ്രാപ്തി, പൂര്‍ണ സുരക്ഷിതം ; ഐഎന്‍എംഎസ് പഠന റിപ്പോര്‍ട്ട്

മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും കോവിഡ് രോഗികളില്‍ പെട്ടെന്ന് ഫലമുണ്ടാകുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ. സുധീര്‍ ചാന്ദ്ന

ന്യൂഡല്‍ഹി : കോവിഡ് രോഗചികിത്സയ്ക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈ സേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2ഡിജി) മരുന്നിന് മികച്ച ഫല പ്രാപ്തിയെന്ന് റിപ്പോര്‍ട്ട്. ഈ മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും കോവിഡ് രോഗികളില്‍ പെട്ടെന്ന് ഫലമുണ്ടാകുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ. സുധീര്‍ ചാന്ദ്ന അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് രോഗചികിത്സയ്ക്ക് ഈ മരുന്നു അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

 

ഡിആര്‍ഡിഒ- ഐഎന്‍എംഎസ് സംയുക്തമായി നടത്തിയ പഠനത്തില്‍ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറയ്ക്കുന്നതായി കണ്ടെത്തി. കോവിഡ് രോ ഗികളുടെ രോഗമുക്തി സാധാരാണയെക്കാള്‍ മൂന്ന് ദിവസം വേഗത്തില്‍ നടക്കുന്നുണ്ടെന്നും പഠന ങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ നാനൂറിലധികം രോഗിക ളില് നടത്തിയ പരീക്ഷണത്തിലാണ് ഈ നിഗമനത്തിലെത്തിയത്.

ഹൈദരാബാദിലെ ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ലാബായ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലീഡ് സയന്‍സസ്(ഇന്‍മാസ്) മരുന്ന് വികസിപ്പിച്ചത്. പൊടി രൂപത്തിലുള്ളതാണ് മരുന്ന്. വെള്ളത്തില്‍ അലിയിപ്പിച്ചാണ് കഴിക്കേണ്ടത്. മരുന്നില്‍ അട ങ്ങിയ സൂക്ഷ്മാണു കോവിഡ് രോഗിയുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പെട്ടെന്നുതന്നെ വൈറസ് വ്യാപനം തടയുകയും രോഗമുക്തി സംഭവിക്കുകയും ചെയ്യുമെന്നാണ് പരീക്ഷണത്തില്‍ തെളി ഞ്ഞിരിക്കുന്നത്.

ഇതിനു പുറമെ കൃത്രിമ ഓക്‌സിജനെ ആശ്രയിക്കേണ്ട സാഹചര്യവും കുറയും. മരുന്ന് പരീക്ഷിച്ച രോഗികളില്‍ വേഗത്തില്‍ രോഗമുക്തിയു ണ്ടായിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പെട്ടെന്നു തന്നെ ഇവര്‍ക്ക് കോവിഡ് നെഗറ്റീവായി. 2020 ഏപ്രിലില്‍ കോവിഡിന്റെ ആദ്യ തരംഗത്തി നിടെ യാണ് ഇന്‍മാസ്-ഡിആര്‍ഡിഒ ശസ്ത്രജ്ഞര്‍ ചേര്‍ന്ന് ലബോറട്ടറികളില്‍ മരുന്ന് പരീക്ഷണം നടത്തി യത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.