Editorial

ഡാറ്റ വിപ്ലവത്തിന്റെ പുതിയ വഴികള്‍

ഡാറ്റയാണ്‌ പുതിയ കാലത്തെ ഓയില്‍. ഒരു കാലത്ത്‌ ലോകത്ത്‌ ഒന്നാമത്‌ നിന്നിരുന്നത്‌ ഓയില്‍ മേഖലയിലെ കമ്പനികളായിരുന്നു . ഇന്ന്‌ പുതിയ കാലത്തെ ദൈനം ദിന ജീവിതത്തെ മുന്നോട്ടു ചലിപ്പിക്കുന്ന ഇന്ധനം ആയ ഡാറ്റയെ അധിഷ്‌ഠിതമാക്കിയിട്ടുള്ള ടെക്‌നോളജി കമ്പനികളാണ്‌ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആഗോള ഭീമന്മാര്‍. കോവിഡ്‌ കാലത്ത്‌ സമ്പര്‍ക്കം നിയന്ത്രിച്ചു കൊണ്ടുള്ള ജീവിത ശൈലിയിലേക്ക്‌ നാം മാറിയതോടെ ഓയില്‍ എന്ന ഒഴുകുന്ന സ്വര്‍ണത്തേക്കാള്‍ മൂല്യവത്തായി കഴിഞ്ഞിരിക്കുന്നു ഡാറ്റ എന്ന `വിര്‍ച്വല്‍ ഇന്ധനം’.

യുഎസ്‌ പോലുള്ള വികസിത രാജ്യങ്ങളില്‍ ഡാറ്റയുടെ വിനിയോഗം ഏതാണ്ട്‌ അതിന്റെ പാരമ്യത്തിലെത്തി കഴിഞ്ഞു. ഒരു കാലത്ത്‌ ടെലിവിഷന്‍ ഒരു `വിഡ്‌ഢി പെട്ടി’ മാത്രമായി മാറിയപ്പോള്‍ അതിനെ സ്വീകരണമുറിയില്‍ നിന്ന്‌ സായിപ്പ്‌ പുറത്താക്കിയതു പോലെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം കുറയ്‌ക്കുന്ന ആരോഗ്യകരമായ ശൈലിയിലേക്ക്‌ മാറാന്‍ ശ്രമിക്കുകയാണ്‌ അവര്‍. കേള്‍വിയെ മാത്രം ആധാരമാക്കിയുള്ള പോഡ്‌കാസ്റ്റ്‌ ചാനലുകള്‍ക്ക്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസില്‍ പ്രചാരം അതിവേഗം കൂടിയത്‌ ഈ മാറ്റത്തിന്റെ ഭാഗമായിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള ജനസംഖ്യ വളരെ കൂടുതലുള്ള വികസ്വര രാജ്യങ്ങളിലാണ്‌ യുഎസിലെ ഡാറ്റ അധിഷ്‌ഠിത ടെക്‌നോളജി കമ്പനികള്‍ പുതിയ വിപണി കാണുന്നത്‌. കൂടുതല്‍ വളരണമെങ്കില്‍ ഇന്ത്യ പോലുള്ള വിപണികളിലേക്ക്‌ അവര്‍ വ്യാപരിച്ചേ തീരു. ചൈന ടെക്‌നോളജി മേഖലയില്‍ ബഹുദൂരം മുന്നോട്ടു പോയതും അവിടുത്തെ വിപണിയിലെത്തുന്നതിന്‌ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും മൂലം ഇന്ത്യയെയാണ്‌ യുഎസ്‌ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയായി ഗൂഗ്‌ളും ഫേസ്‌ബുക്കുമൊക്കെ കാണുന്നത്‌.

ഗൂഗ്‌ള്‍ 1000 കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുന്നതും നേരത്തെ ഫേസ്‌ബുക്ക്‌ റിലയന്‍സ്‌ ജിയോയുടെ 10 ശതമാനം ഓഹരികള്‍ വാങ്ങിയതും ഈ വിപണി സാധ്യതകള്‍ മുന്നില്‍ കണ്ടാണ്‌. ഇന്ന്‌ നടന്ന റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗൂഗ്‌ള്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 450 കോടി ഡോളര്‍ നിക്ഷേപിക്കുന്നതായാണ്‌ പ്രഖ്യാപിച്ചത്‌. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരികള്‍ ഗൂഗ്‌ളിന്റെ കൈവശമെത്തും.

ഇന്ത്യയെ 2ജി മുക്തമാക്കുമെന്ന നിശ്ചയത്തോടെയാണ്‌ ജിയോയും ഗൂഗ്‌ളും തമ്മില്‍ ബിസിനസ്‌ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതെന്നാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞത്‌. ഇന്ത്യയിലെ നല്ലൊരു ശതമാനം പേരും ഇപ്പോഴും 2ജി ഡാറ്റയോ ഡാറ്റ അധിഷ്‌ഠിതമല്ലാത്ത മൊബൈല്‍ സേവനങ്ങളോ ആണ്‌ ഉപയോഗിക്കുന്നത്‌. ഈ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ്‌ ഗൂഗ്‌ള്‍ ഇന്ത്യയിലേക്ക്‌ വലിയ നിക്ഷേപവുമായി എത്തുന്നത്‌.

ഒരു കാലത്ത്‌ ഓയില്‍ ഭീമന്‍ എന്ന നിലയില്‍ മാത്രമായിരുന്നു റിലയന്‍സിന്റെ പ്രതാപവും പ്രശസ്‌തിയും. എന്നാല്‍ പെട്രോളിയം & റിഫൈനറി ബിസിനസിന്റെ പരിമിതികള്‍ മനസിലാക്കി ടെലികോം, ടെക്‌നോളജി മേഖലകളിലേക്ക്‌ വ്യാപരിക്കുകയാണ്‌ റിലയന്‍സ്‌ ചെയ്‌തത്‌. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ എനര്‍ജി കമ്പനിയാണ്‌ റിലയന്‍സ്‌ എങ്കില്‍ നാളെ ടെക്‌നോളജി അധിഷ്‌ഠിത ബിസിനസ്‌ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി മാറാനുള്ള വഴിയാണ്‌ അവര്‍ ഒരുക്കിയിരിക്കുന്നത്‌. ആ വഴിയിലെ യാത്ര സുഗമമാക്കാനാണ്‌ അവര്‍ ഗൂഗ്‌ളിന്റെയും ഫേസ്‌ബുക്കിന്റെയും കൈ പിടിക്കുന്നത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.