ചിലി റൈഡര്‍ പാബ്ലോ ക്വിന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം ഹോസെ ഇഗ്‌നാസിയോ എട്ടാം സ്ഥാനത്തും എത്തി
കൊച്ചി: 2023 ഡാക്കര്‍ റാലിയുടെ അവസാന ഘട്ടം (14ാം സ്റ്റേജ്) സൗദി അറേബ്യയില്‍ സമാപിച്ചപ്പോള്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോ ണ്ട ടീം റൈഡര്‍മാര്‍. അല്‍ഹോഫൂഫി നും ദമാമിനും ഇടയില്‍ നടന്ന ഡാക്കര്‍ റാലിയോടെ, 2023 ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ടിലെ 8.549 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും കഠിനമേറിയ മോട്ടോര്‍ സ്പോര്‍ ട്സ് ഓഫ് റോഡ് മത്സരത്തിലൂടെ ചെങ്കടലിനെയും അറേബ്യന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന തീരത്ത് നിന്ന് തീരത്തേക്കുള്ള യാത്രയും പൂര്‍ത്തിയാക്കി.
ഡാക്കര്‍ റാലിയുടെ ആകെയുള്ള 14 ഘട്ടവും പൂര്‍ത്തിയായപ്പോള്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ ആകെയുള്ള നാല് റൈഡര്‍മാരില്‍ മൂന്ന് പേരും ആദ്യപത്തില്‍ ഇ ടം പിടിച്ചു. ചിലി റൈഡര്‍ പാബ്ലോ ക്വി ന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം ഹോസെ ഇഗ്‌നാസിയോ എട്ടാം സ്ഥാനത്തും എ ത്തി. മറ്റൊരു ടീമംഗമായ ഡാക്കര്‍ ജേതാവും അമേരിക്കന്‍ റൈഡറുമായ റിക്കി ബ്രബെ ക്ക് മൂന്നാം ഘട്ടത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത റൗണ്ട് മത്സരവും മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഫെ ബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടക്കുന്ന അബുദാബി ഡെസേര്‍ട്ട് ചലഞ്ചിനായി ഹോണ്ട മോണ്‍ സ്റ്റര്‍ എനര്‍ജി ടീം തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.