ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാ മ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവ ത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരായ കേസില്‍ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസി ക്യൂഷന് ആയിട്ടില്ലെന്നാണ് ഉമര്‍ ഖാലിദിന്റെ വാദം.
2020 സെപ്തംബര്‍ 14ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവിലാണ്. ജാമ്യപേക്ഷയി ല്‍ വിധി പറയുന്നത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മാര്‍ച്ച് മൂന്നിന് മാറ്റി വെച്ചിരുന്നു. ഉമര്‍ഖാലിദിനെ തിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.
2020 ഫെബ്രുവരില്‍ നടന്ന ഡല്‍ഹി കലാപം സംഘടിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോ പിച്ചാണ് ഉമര്‍ ഖാലിദിനും മറ്റു നിരവധി പേര്‍ക്കുമെതിരെ പൊലീ സ് യുഎപിഎ ചുമത്തി കേസെടുത്ത ത്. കലാപത്തില്‍ 53 പേരാണ് മരിച്ചത്. ഉമര്‍ ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍ യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങ ളായ സഫൂറ സര്‍ഗാര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2020 ഫെബ്രുവരിയിലാണ് പൗരത്വ ബില്ലിനെതിരെയുളള സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. ഇതില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സൂത്ര ധാരനാണ് ഉമര്‍ ഖാലിദ് എന്നായിരുന്നു കേസ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങ ള്‍ തടയല്‍ നിയമപ്രകാരമാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിട്ടുളളത്.
18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും
ഇതുവരെ ജാമ്യം ലഭിച്ചത് 6 പേര്‍ക്ക്
ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കേസില്‍ 18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ 6 പേര്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. രണ്ട് ടിവി ചാനലുകള്‍ നടത്തിയ വീഡിയോ ക്ലിപ്പുകളുടെ അടി സ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മു തിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു.
സംഭവത്തെ കലാപത്തിലേക്ക് നയിക്കാന്‍ ഉമര്‍ ഖാലിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്ന് കുറ്റ പത്രത്തില്‍ പറയുന്നു. ഐപിസി വകുപ്പു പ്രകാരം കലാപത്തിന് പ്രേരി പ്പിക്കല്‍, മതസ്പര്‍ദ്ധ വളര്‍ ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തല്‍ എന്നിവ ഉമര്‍ ഖാലിദിന് നേരെ ഉന്നയിക്കുന്നു ണ്ട്. 2019 ലുണ്ടായ കലാപത്തിന്റെ ആദ്യഘട്ട ത്തിന് പിന്നില്‍ ഉമര്‍ ഖാലിദിന്റെ രാജ്യദ്രോഹപരമായ ഇടപെടലുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.