ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി വെട്ടിക്കൊ ലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. 26 കാരി യായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പൂനാവാലയാണ് പിടിയിലായത്
ന്യൂഡല്‍ഹി : ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി വെട്ടി ക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. 26 കാരിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പൂനാവാലയാണ് പിടിയിലായത്. യുവതിയുടെ മൃതദേഹം ഇയാള്‍ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പലഭാഗങ്ങളിലായി എറിഞ്ഞ് കളയുകയാ യിരുന്നു.
മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്ന ത്. അവിടെ വെച്ചാണ് പൂനാവാലയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവ രും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. ഡല്‍ഹിയിലെ മെഹ്‌റൗലിയിലുള്ള ഫ്ലാറ്റില്‍ താമസം ആരംഭിച്ചു.
മെയ് 18 നാണ് കൊല നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ച ത്. യുവതിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയായിരുന്നു. ഇത് സൂക്ഷിച്ച് വെക്കാന്‍ ഫ്രിഡ്ജും വാങ്ങി.അടുത്ത 18 ദിവസങ്ങളി ലായി ഇയാള്‍ ശരീരത്തിന്റെ ഒരോ ഭാഗങ്ങളും വിവിധ സ്ഥലങ്ങളിലായി എറിഞ്ഞുകളഞ്ഞു. രാത്രി 2 മണിക്കാണ് കൃത്യം നടത്താറുള്ളത്. ഓരോ ദിവസവും ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ കൊ ണ്ടുപോയാണ് ഇവ എറിഞ്ഞു കളഞ്ഞത്.
ഏറെ നാളായി മകള്‍ ഫോണ്‍ വിളിക്കാതായതോടെ പിതാവ് വികാസ് മദന്‍ ഡല്‍ഹിയില്‍ എത്തുക യായിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ യാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അ ന്വേഷണത്തിലാണ് പൂനവാലയെ പിടികൂടിയ ത്. യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിവരികയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.