ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനി ടെയാണ് വെടിവെ പ്പുണ്ടായത്
ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ഗോ ഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്ര മത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. അഭിഭാഷകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാസം ഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ ത്തിന് കാരണമെന്നാണ് സൂചന.
തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ജിതേന്ദ്ര ഗോഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വി വരം അറിഞ്ഞ് അഭിഭാഷകരുടെ വേഷത്തിലെ ത്തിയ എതിര്‍ സംഘാംഗങ്ങള്‍ ഗോഗിയെ വെടി വെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ഏറ്റുമുട്ട ലില്‍ രണ്ട് അക്രമികളെയും പൊലീസ് വധിച്ചു. കോടതിക്കുള്ളില്‍ 40 റൗണ്ട് വെടിയുതിര്‍ ത്തതാ യാണ് വിവരം.
ഉത്തര്‍പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ രാഹുല്‍, ഡല്‍ഹിയിലെ ബക്കാര്‍വാലാ സ്വദേശി മോറിസ് എന്നിവരാണ് ഗോഗിയെ വെടിവെച്ചു കൊ ന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കൊ ല്ലപ്പെടുത്തിയവരില്‍ ഒരാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതായും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാള്‍ക്ക് അകമ്പടി നല്‍കാനെത്തിയ സെപ്ഷ്യല്‍ സെല്ലിന്റെ നോര്‍ത്തണ്‍ റേഞ്ച് ഓഫീസര്‍മാരായ കുല്‍ദീപ്, സന്ദീപ്, കോണ്‍സ്റ്റബിള്‍ രോഹിത്ത് എന്നിവര്‍ ചേര്‍ന്ന് രണ്ട് അക്രമികളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. എട്ട് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തുവെന്നാണ് വിവരം. രണ്ട് പിസ്റ്റല്‍ ഗണ്ണുകളാണ് അക്രമികള്‍ ഉപയോഗിച്ചിരുന്നത്.
ഗോഗിയുടെ മുഖ്യശത്രുവും എതിര്‍ഗ്യാംഗില്‍പ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. സുനില്‍ എന്നാണ് തിലു താജ്പൂരിയുടെ ശരിയായ പേര്. മറ്റൊരു കേസില്‍ ഡെല്‍ഹി പൊലീസിന്റെ പിടിയിലായ ഇയാളിപ്പോള്‍ തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഗോഗിയുടേയും തിലു താജ്പൂരിയുടേയും സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഇതുവരെ 25 പേര്‍ കൊലപ്പെട്ടെന്നാണ് ഡെല്‍ഹി പൊലീസ് പറയുന്നത്. ജിതേന്ദ്രര്‍ മന്‍ എന്നാണ് ഗോഗിയുടെ ശരിയായ പേര്. കഴിഞ്ഞ വര്‍ഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.