വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉപയോഗം നിര്‍ത്തിവെച്ചു അവ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് വീണ്ടും നിര്‍ദേശം നല്‍കി
ന്യുഡല്‍ഹി : വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉപയോഗം നിര്‍ത്തിവെച്ചു അവ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് വീണ്ടും നിര്‍ദേശം നല്‍കി. ഓക്സിജന്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മാക്സ് ആശുപത്രി നല്‍കിയ അടിയന്തര ഹര്‍ജി രാത്രി എട്ടിന് പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കര്‍ശന നിര്‍ദേശം.
തങ്ങളുടെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാക്‌സ് ആശുപത്രി കോടതിയെ സമീപിച്ചത്. ഓക്സിജന്‍ ആവശ്യമായ രോഗികള്‍ക്കായി എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ഇന്നലെയും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍, ഇരുമ്പ്, ഉരുക്ക്, പെട്രോളിയം വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്‍ വിതരണം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.
ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നു ആശുപത്രികള്‍ക്ക് ഓക്സിജന്‍ ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.ആശുപത്രികളില്‍ ഓക്‌സിജന്‍ സപ്ലൈ ഉറപ്പാ ക്കാനും കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.
അതേസമയം ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. സ്റ്റീല്‍ പ്ലാന്റ്കളില്‍ അടക്കം വാണിജ്യ ആവശ്യത്തിന് നല്‍കുന്ന ഓക്‌സിജന്‍ നിര്‍ത്തിവെച്ചു ആശുപത്രികള്‍ക്ക് നല്‍കണമെന്നും ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി പ്രത്യേക കോറിഡോര്‍ ഉണ്ടാകണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ തഥാര്‍ഥ്യത്തിലേക്ക് വരാത്തത് എന്താണെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു പ്രധാനപെട്ട ആശുപത്രികളില്‍ ഓക്‌സിജന്‍ സ്‌റ്റോക്കുണ്ടായിരുന്നത്. അതേ സമയം ഓക്‌സിജന്‍ ക്ഷാമം രൂക്ഷയതോടെ വിഹിതം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.